Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഡി^സിനിമാസ്​ ഭൂമി...

ഡി^സിനിമാസ്​ ഭൂമി കൈയേറ്റം: ഹരജി നിലനില്‍ക്കില്ല; റിപ്പോർട്ടിനെതിരെ ആക്ഷേപം നൽകാൻ കോടതി

text_fields
bookmark_border
ഡി-സിനിമാസ് ഭൂമി കൈയേറ്റം: ഹരജി നിലനില്‍ക്കില്ല; റിപ്പോർട്ടിനെതിരെ ആക്ഷേപം നൽകാൻ കോടതി തൃശൂർ: ചാലക്കുടിയിലെ ഡി-സിനിമാസ് സര്‍ക്കാര്‍ ഭൂമി ൈകയേറിയതുമായി ബന്ധപ്പെട്ട് നല്‍കിയ ഹരജി നിലനില്‍ക്കില്ലെന്ന് തൃശൂര്‍ വിജിലന്‍സ് കോടതി. ഹരജിക്കാരനോട് വിജിലൻസ് റിപ്പോർട്ടിൽ ആക്ഷേപം ബോധിപ്പിക്കാൻ കോടതി നിർദേശിച്ചു. കേസ് നവംബർ 10ന് പരിഗണിക്കും. ഡി-സിനിമാസ് ഭൂമി ൈകയേറ്റത്തിൽ മുൻ കലക്ടർ എം.എസ്. ജയ, ദിലീപ് എന്നിവർെക്കതിരെ അന്വേഷണം വേണമെന്നും ഭൂമി വാങ്ങാൻ നടൻ കലാഭവൻ മണിയുടെ പണം വിനിയോഗിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും ആവശ്യപ്പെട്ടാണ് പൊതുപ്രവർത്തകൻ പി.ഡി. ജോസഫ് ഹരജി നൽകിയത്. ഇതു സംബന്ധിച്ച് തൃശൂർ വിജിലൻസ് ഡിൈവ.എസ്.പി അന്വേഷണം നടത്തി കോടതിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ൈകയേറ്റമില്ലെന്നും അധികമായി കണ്ടെത്തിയ ഒന്നര സ​െൻറ് സമീപത്തെ ക്ഷേത്രത്തി​െൻറതാണെന്നുമുള്ള റവന്യു രേഖകൾ വിലയിരുത്തിയായിരുന്നു വിജിലന്‍സ് റിപ്പോര്‍ട്ട്. അനധികൃത നിർമാണം നടന്നിട്ടില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. പരാതി വിജിലൻസ് കോടതിയുടെ പരിധിയിൽ നിലനിൽക്കില്ലെന്ന് വ്യക്തമാക്കിയ കോടതി പരാതിക്കാരന് പുതിയ പരാതിയോ റിപ്പോർട്ടിെനതിരായ ആക്ഷേപമോ സമര്‍പ്പിക്കാന്‍ സമയം അനുവദിക്കാമെന്ന് അറിയിച്ചു. വിജിലൻസ് റിപ്പോർട്ടിനെതിരെ ആക്ഷേപം ബോധിപ്പിക്കുമെന്ന് പി.ഡി. ജോസഫ് അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story