Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഫ്രറ്റേണിറ്റി...

ഫ്രറ്റേണിറ്റി മൂവ്മെൻറ് ജില്ല പ്രഖ്യാപനം 29ന്

text_fields
bookmark_border
തൃശൂർ: ഫ്രറ്റേണിറ്റി മൂവ്മ​െൻറ് ജില്ല പ്രഖ്യാപനം ഒക്ടോബർ 29ന് റീജനൽ തിയറ്ററിൽ നടക്കും. ഉച്ചക്ക് രണ്ടിന് ദേശീയ പ്രസിഡൻറ് അൻസർ അബൂബക്കർ ജില്ല ഭാരവാഹികളെ പ്രഖ്യാപിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സമ്മേളനത്തിൽ ആയിരത്തിഇരുനൂറോളം പേർ പെങ്കടുക്കും. വൈകുന്നേരം 5.30ന് ഭാരവാഹികൾക്ക് അഭിവാദ്യമർപ്പിച്ച് പ്രവർത്തകർ നഗരത്തിൽ പ്രകടനം നടത്തും. ജനാധിപത്യം, സാമൂഹിക നീതി, സാഹോദര്യം എന്നീ മുദ്രാവാക്യങ്ങളാണ് സംഘടന മുന്നോട്ട് വെക്കുന്നത്. പിന്നാക്ക ജനവിഭാഗങ്ങളുടെയും പാർശ്വവത്കൃതരുടെയും ഉന്നമനത്തിനും നീതിക്കും വേണ്ടി സംഘടന പോരാടും. അധികാര പങ്കാളിത്തം ഉറപ്പുവരുത്താൻ കഴിയും വിധം പ്രാതിനിധ്യ ജനാധിപത്യത്തിന് വേണ്ടിയും സംഘടന നിലകൊള്ളും. ഫ്രറ്റേണിറ്റിയുടെ നവജനാധിപത്യ രാഷ്ട്രീയത്തിന് കാമ്പസുകളിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന് ഭാരവാഹികൾ അവകാശപ്പെട്ടു. ഇക്കഴിഞ്ഞ കാമ്പസ് തിരഞ്ഞെടുപ്പുകളിൽ ഫ്രറ്റേണിറ്റി നടത്തിയ മുന്നേറ്റങ്ങൾ ഈ രാഷ്ട്രീയത്തിനുള്ള അംഗീകാരമാണ്. ഫാഷിസത്തെ സൈദ്ധാന്തികമായും പ്രായോഗികമായും നേരിടാൻ തയ്യാറുള്ള തലമുറയെ സൃഷ്ടിക്കാനുള്ള പ്രവർത്തനങ്ങൾ ഫ്രറ്റേണിറ്റി ആവിഷ്കരിച്ചിട്ടുണ്ടെന്നും ഭാരവാഹികൾ അറിയിച്ചു. പ്രഖ്യാപന സമ്മേളനത്തിൽ വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡൻറ് ഇ.സി. ആയിഷ, ഫ്രറ്റേണിറ്റി ദേശീയകമ്മിറ്റിയംഗം മതി അംബേദ്കർ എന്നിവർ മുഖ്യാതിഥികളായിരിക്കും. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ പ്രദീപ് നെന്മാറ, നജ്ദ റൈഹാൻ, കെ.എം. ഷെഫ്രിൻ, വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ് കെ.ജി. മോഹനൻ, എഫ്.ഐ.ടി.യു ജില്ല പ്രസിഡൻറ് ടി.ഇ. കുഞ്ഞിപ്പ, 'അസെറ്റ്' ജില്ല പ്രസിഡൻറ് നാസർ മാസ്റ്റർ, ഫ്രറ്റേണിറ്റി സംസ്ഥാന സെക്രട്ടറിമാരായ അജീഷ് കിളിക്കോട്ട്, തമന്ന സുൽത്താന, കെ.എസ്. നിസാർ എന്നിവർ സംസാരിക്കും. ഫ്രറ്റേണിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി പ്രദീപ് നെന്മാറ, സംഘാടക സമിതി കൺവീനർ സുഹൈബ് അലി, അഡ്ഹോക്ക് കമ്മിറ്റി കൺവീനർ കെ.എച്ച്. അഫ്സൽ, ഉഷാകുമാരി, മുഹ്സിന അജ്മൽ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story