Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Oct 2017 10:32 AM IST Updated On
date_range 27 Oct 2017 10:32 AM ISTനാട്ടിക ഫിഷറീസ് സ്കൂൾ മൈതാന നവീകരണം തുടങ്ങി
text_fieldsbookmark_border
തൃപ്രയാർ: ഒരുകോടി ചെലവിൽ നാട്ടിക ഗവ. ഫിഷറീസ് ഹൈസ്കൂൾ മൈതാനം നവീകരണം ഗീതഗോപി എം.എൽ.എ ഉദ്ഘാടനം ചെയ്തു. കായിക താരങ്ങളുടെ ആഗ്രഹമായിരുന്നു ഇതെന്നും അതു പ്രകാരമാണ് തെൻറ ആസ്തി വികസന ഫണ്ടിൽ നിന്നും പണം അനുവദിച്ചതെന്നും എം.എൽ.എ പറഞ്ഞു. പഞ്ചായത്ത് പ്രസിഡൻറ് പി. വിനു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഡോ. എം.ആർ. സുഭാഷിണി, പി.ടി.എ പ്രസിഡൻറ് അനിൽ പുളിക്കൽ, ജില്ല പഞ്ചായത്തംഗം ശോഭ സുബിൻ, പഞ്ചായത്തംഗങ്ങൾ, അധ്യാപകർ, കായിക താരങ്ങൾ എന്നിവരും പങ്കെടുത്തു. മദ്യവിൽപനക്കാരൻ അറസ്്റ്റിൽ തൃപ്രയാർ: ഫോൺ വിളിച്ചാൽ ആവശ്യക്കാർക്ക് മദ്യം എത്തിച്ചു കൊടുക്കുന്ന വിൽപനക്കാരനെ നാലര ലിറ്റർ വിദേശമദ്യവുമായി വലപ്പാട് പൊലീസ് പിടികൂടി. വലപ്പാട് ബീച്ച് ചിത്ര മൂവീസിന് സമീപം താമസിക്കുന്ന പട്ടാലി ഷജിലിനെയാണ് (38) തൃപ്രയാറിൽനിന്ന് പിടികൂടിയത്. മദ്യക്കച്ചവടത്തെക്കുറിച്ച് വിവരം ലഭിച്ചതനുസരിച്ച് പൊലീസിെൻറ നിരീക്ഷണത്തിലായിരുന്നു ഇയാൾ. എസ്.ഐ ഇ.ആർ ബൈജു, ജൂനിയർ എസ്.ഐ രതീഷ്, സി.പി.ഒമാരായ ഷൈൻ, റഷീദ്,ചഞ്ചൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story