Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവെള്ളാങ്ങല്ലൂര്‍ -...

വെള്ളാങ്ങല്ലൂര്‍ - ചാലക്കുടി റോഡ് നിര്‍മാണോദ്ഘാടനം

text_fields
bookmark_border
വെള്ളാങ്ങല്ലൂര്‍: സെന്‍ട്രല്‍ റോഡ്‌ ഫണ്ട് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുനരുദ്ധരിക്കുന്ന വെള്ളാങ്ങല്ലൂര്‍- ചാലക്കുടി റോഡി​െൻറ നിർമാണോദ്ഘാടനം ശനിയാഴ്ച. രാവിലെ 11ന് വെള്ളാങ്ങല്ലൂര്‍ സോഷ്യല്‍ ക്ലബ് ആന്‍ഡ് ലൈബ്രറി അങ്കണത്തില്‍ മന്ത്രി ജി.സുധാകരന്‍ ഉദ്ഘാടനം ചെയ്യും. വി.ആര്‍. സുനില്‍കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. വർഷകാല ചെമ്മീൻ കൃഷിയിൽ നേട്ടവുമായി അശോകൻ കരൂപ്പടന്ന: വർഷകാല ചെമ്മീൻ കൃഷിയിൽ നേട്ടവുമായി വീണ്ടും അശോകൻ. ചെമ്മീൻ കർഷകർ കൃഷി ചെയ്യാൻ മടിക്കുന്ന വർഷക്കാലത്ത് വള്ളിവട്ടം ചിറയിൽ അശോകൻ 128 ദിവസം കൊണ്ട് ഉൽപാദിപ്പിച്ചത് 1500 കിലോ ചെമ്മീനാണ്. വള്ളിവട്ടം പെഴുംകാട് ചീപ്പ് ചിറയിൽ പാട്ടത്തിനെടുത്ത അേഞ്ചക്കർ സ്ഥലത്താണ് അശോകൻ ചെമ്മീൻ കൃഷി ചെയ്യുന്നത്. ആലപ്പുഴയിലെ ഹാച്ചറിയിൽനിന്ന് കൊണ്ടുവന്ന 75,000 ചെമ്മീൻ കുഞ്ഞുങ്ങളെ ജൂൺ 28നാണ് നിക്ഷേപിച്ചത്. രണ്ട് സ്ഥിരം പണിക്കാരോടൊപ്പം അശോകൻ രാവും പകലും അതീവ ശ്രദ്ധയോടെ പരിപാലിച്ചു. നാല് ലക്ഷം രൂപ െചലവായി. വിളവെടുത്തപ്പോൾ പത്ത് ലക്ഷം രൂപയുടെ ചെമ്മീൻ കിട്ടി. ആറ് ലക്ഷം രൂപയുടെ ലാഭമുണ്ടായെന്ന് അശോകൻ പറഞ്ഞു. കിലോക്ക് 700 രൂപ വരെ കിട്ടി. നാല് മാസം മുമ്പ് ഇതേ സ്ഥലത്ത് അശോക​െൻറ വനാമി ചെമ്മീൻ കൃഷിയുടെ വിളവെടുപ്പിൽ 1600 കിലോ ചെമ്മീൻ ലഭിച്ചിരുന്നു. ഇരുപത് വർഷമായി ഈ രംഗത്തുള്ള അശോകന് പിന്തുണയും സഹായവുമായി ഭാര്യ ഗീതയും മകൾ അശ്വിനിയുമുണ്ട്. മകൻ അശ്വിൻ ഗൾഫിൽ ജോലി ചെയ്യുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story