Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Oct 2017 10:32 AM IST Updated On
date_range 27 Oct 2017 10:32 AM ISTതുരുെമ്പടുത്ത് ദ്രവിച്ചു; പാലംകടവ് നടപ്പാലം അറ്റകുറ്റപ്പണി നടത്തണം
text_fieldsbookmark_border
ചാവക്കാട്: പാലംകടവ് നടപ്പാലത്തിെൻറ അറ്റകുറ്റപ്പണി വേഗത്തില്‍ തീർത്ത് തദ്ദേശ സ്വയംഭരണ വകുപ്പിന് കൈമാറണമെന്നാവശ്യപ്പെട്ട് ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷൻ എം.എ. അബൂബക്കര്‍ ഹാജി റവന്യൂ മന്ത്രിക്ക് വീണ്ടും നിവേദനം നല്‍കി. പാലത്തിലെ ഇരുമ്പു ഷീറ്റുകള്‍ മാറ്റണമെന്നും ജനങ്ങള്‍ക്കു സുരക്ഷിതമായി പോകാനുള്ള സാഹചര്യം ഉണ്ടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍പെട്ട പാലത്തിെൻറ അപകടാവസ്ഥക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് അബൂബക്കര്‍ ഹാജി നേരത്തെ കലക്ടര്‍ക്കും മറ്റു വകുപ്പ് അധികാരികള്‍ക്കും നിരവധി തവണ നിവേദനങ്ങള്‍ നല്‍കിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തില്‍ കലക്ടര്‍ യോഗം വിളിക്കുകയും ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. കനോലി കനാലിനു കുറുകെ കടപ്പുറം-ഒരുമനയൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഇരുമ്പ്് പാലത്തിെൻറ പടികളും മറ്റും തുരുമ്പെടുത്ത് ദ്രവിച്ച് അപകടാവസ്ഥയിലാണ്. ഇത് വഴി നടക്കുന്നവര്‍ ദ്രവിച്ച ഭാഗത്ത് ചവിട്ടി വീഴാനുള്ള സാധ്യത ഏറെയാണ്. പാലത്തിൽ വിളക്കില്ലാത്തതിനാല്‍ രാത്രി യാത്രക്കാരുടെ കാലുകള്‍ പടിയുടെ ദ്രവിച്ച ഭാഗത്ത് കുടുങ്ങാറുമുണ്ട്. ദിനംപ്രതി വിദ്യാര്‍ഥികളടക്കം നിരവധി പേരാണ് പാലത്തെ ആശ്രയിക്കുന്നത്. കടപ്പുറം പഞ്ചായത്തില്‍ നിന്നുള്ള വിദ്യാര്‍ഥികളും ജോലികള്‍ക്കായി പോകുന്നവരും ആശ്രയിക്കുന്ന പാലമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story