Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Oct 2017 10:32 AM IST Updated On
date_range 27 Oct 2017 10:32 AM ISTവ്യാപാരിയെ ആക്രമിച്ച് ആറരലക്ഷം കവർന്ന സംഭവം: യുവാവ് അറസ്റ്റിൽ
text_fieldsbookmark_border
കുന്നംകുളം: വ്യാപാരിയെ ഇടിച്ചുവീഴ്ത്തി കാറിലുണ്ടായിരുന്ന ആറരലക്ഷം കവർന്ന നാലംഗസംഘത്തിലെ ഒരാളെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളായ മറ്റ് മൂന്നുപേർ വിദേശത്തേക്ക് കടന്നു. പഴുന്നാന അമ്മാനത്ത് നൗഷാദിനെയാണ് (30) എസ്.െഎ യു.കെ. ഷാജഹാനും സംഘവും അറസ്റ്റ് ചെയ്തത്. കുന്നംകുളം വലിയങ്ങാടി പുലിക്കോട്ടിൽ ഗാരി വർഗീസിനെ ആക്രമിച്ചാണ് പണം കവർന്നത്. കഴിഞ്ഞ 10ന് അർധരാത്രിയോടെ വൈശേരി സെൻററിലായിരുന്നു സംഭവം. കിഴൂരിലെ ജി.വി പ്ലാസ്റ്റിക് കമ്പനിയടച്ച് വീട്ടിലേക്ക് വരുംവഴി പ്രാർഥിച്ച് വഴിപാട് ഇടാൻ കരിശു പള്ളിയിൽ ഇറങ്ങിയതായിരുന്നു ഗാരി. പ്രാർഥന കഴിഞ്ഞ് പോകാൻ ഒരുങ്ങവെ ബൈക്കുകളിലായി എത്തിയ സംഘം ഇടിച്ചു വീഴ്ത്തുകയായിരുന്നു. കേസിലെ പ്രതികളായ ആദൂർ വലിയറ വീട്ടിൽ റാഷിദ് (27), ചിറമനേങ്ങാട് കറുപ്പം വീട്ടിൽ ഉസ്മാൻ (27), പഴുന്നാന വട്ടപറമ്പിൽ ഷുഹൈബ് (23) എന്നിവരാണ് വിദേശത്തേക്ക് കടന്നത്. റാഷിദ് കുറച്ചുകാലം മുമ്പ് വരെ ഗാരിയുടെ കാർ ഡ്രൈവറായിരുന്നു. പണവുമായി കമ്പനിയിൽനിന്ന് പോകുന്ന വിവരം കൃത്യമായി ഇയാൾക്ക് അറിയാമായിരുന്നു. ശമ്പളത്തെ ചൊല്ലിയുണ്ടായ തർക്കത്തിെൻറ പേരിലാണ് റാഷിദിനെ ജോലിയിൽനിന്ന് ഒഴിവാക്കിയത്. സം ഭവദിവസം പ്ലാസ്റ്റിക് കമ്പനിയിൽനിന്ന് ഗാരി കാറുമായി പുറപ്പെട്ടതോടെ രണ്ട് ബൈക്കുകളിലായി നാലുപേർ പിന്തുടരുകയായിരുന്നു. കുരിശുപള്ളിക്ക് സമീപത്ത് വെച്ച് ഉസ്മാൻ ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഇതിനിടയിൽ റാഷിദ് കാറിൽനിന്ന് പണമടങ്ങിയ ബാഗുമായി രക്ഷപ്പെട്ടു. നാലുപേരും പിന്നീട് ചെറുവത്താനി വഴി ചിറക്കലിലെത്തി പഴഞ്ഞിയിലൂടെ പോർക്കുളം വഴി കുന്നംകുളത്ത് എത്തി. റാഷിദ്, ഉസ്മാൻ എന്നിവർ ഡ്രൈവർമാരും അറസ്റ്റിലായ നൗഷാദ് പെയിൻറിങ് തൊഴിലാളിയുമാണ്. അവധിക്ക് നാട്ടിലെത്തിയതാണ് ഷുഹൈബ്. അറസ്റ്റിലായ നൗഷാദ് ഉൾപ്പെടെ നാലുപേരും എസ്.ഡി.പി.െഎ പ്രവർത്തകരാണെന്ന് പൊലീസ് പറഞ്ഞു. സംഭവശേഷം തുല്യമായി പണം വീതിച്ച ശേഷം 15 മുതൽ വിവിധ ദിവസങ്ങളിലായാണ് ഇവർ മൂവരും വിദേശത്തേക്ക് കടന്നത്. പൊലീസ് സംഘത്തിൽ അഡീഷനൽ എസ്.െഎ ടി.കെ. ഗിരിജാ വല്ലഭൻ, പൊലീസുകാരായ ആരിഫ്, ആശിഷ്, സുമേഷ്, വിപി, കെ. ഷിനു, എസ്. ശരത്ത് എന്നിവരും ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story