Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഹോട്ടലിൽ കള്ളനോട്ട്...

ഹോട്ടലിൽ കള്ളനോട്ട് ഉപേക്ഷിച്ച നിലയിൽ: അറസ്​റ്റ്​ ഇന്നുണ്ടായേക്കും

text_fields
bookmark_border
തൃശൂര്‍: കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപം ആഡംബര ഹോട്ടലി​െൻറ റിസപ്ഷനിൽ കള്ളനോട്ട് ഉപേക്ഷിച്ച നിലയിൽ കണ്ട സംഭവത്തിൽ സംഘത്തിലെ മലയാളി പൊലീസ് ഉദ്യോഗസ്ഥൻ പിടിയിലായി. ഇയാളോടൊപ്പമുണ്ടായിരുന്ന നൈജീരിയക്കാർക്കായി അന്വേഷണം തുടരുകയാണ്. ഒക്ടോബര്‍ ഏഴിനായിരുന്നു സംഭവം. 16 ലക്ഷത്തി​െൻറ കള്ളനോട്ട് ഉപേക്ഷിച്ച് കടന്ന സംഘത്തില്‍ നൈജീരിയക്കാർ ഉള്ളതായി ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ തെളിഞ്ഞിരുന്നു. മലയാളിയെ കള്ളനോട്ട് സംഘം ചതിച്ചതാണെന്നാണ് അന്വേഷണത്തിൽ ലഭിച്ച സൂചന. നൈജീരിയൻ സംഘം ബംഗളൂരുവിൽ ഉണ്ടെന്നാണ് പൊലീസി​െൻറ വിലയിരുത്തൽ. ഒക്ടോബര്‍ ഏഴിന് തന്നെ ചാവക്കാടും, ആറ്റൂരിലും കള്ളനോട്ട് പിടിച്ചെടുത്തതി​െൻറ തുടര്‍ച്ചയായുള്ള അന്വേഷണത്തിലാണ് ചാവക്കാട് മൂന്നുപേര്‍ കൂടി അറസ്റ്റിലായത്. മുമ്പ് അറസ്റ്റിലായവര്‍ വിതരണത്തിനായി ഏല്‍പിച്ച രണ്ടു ലക്ഷം രൂപയില്‍പ്പെട്ടതാണ് ബുധനാഴ്ച പിടിച്ചെടുത്തതെന്ന് പ്രതികള്‍ പൊലീസിനോട് സമ്മതിച്ചു. ജില്ലയിലാകെ നോട്ടുകള്‍ വിതരണം ചെയ്തതി​െൻറ വിവരങ്ങൾ പൊലീസിന് ലഭിച്ചു. പിടിയിലായ മലയാളിയെ കൂടാതെ മറ്റ് നിരവധിയാളുകൾ വിദേശികളടങ്ങുന്ന നോട്ട് തട്ടിപ്പ് സംഘം കബളിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന. അന്വേഷണം ഊർജിതമാണെന്നും സംഘം ഉടൻ തന്നെ അറസ്റ്റിലാവുമെന്നും പൊലീസ് പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story