Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Oct 2017 10:38 AM IST Updated On
date_range 26 Oct 2017 10:38 AM ISTലക്ഷം രൂപയുടെ കള്ളനോട്ടുകളുമായി മൂന്നുപേർ പിടിയിൽ
text_fieldsbookmark_border
ചാവക്കാട്: ലക്ഷം രൂപയുടെ കള്ളനോട്ടുമായി പട്ടിക്കാട്ടുനിന്ന് മൂന്നുപേർ പിടിയിൽ. മാട്ടിറച്ചി കച്ചവടക്കാരൻ കൂർക്കഞ്ചേരി പുതിയവീട്ടിൽ റാഫി (47), ലോട്ടറി വിൽപനക്കാരൻ പട്ടിക്കാട് ചാണോത്ത് സുകു (50), ഹാർഡ്വെയർ കടയിലെ ജീവനക്കാരൻ വടക്കുമ്പാടം വെള്ളിവീട്ടിൽ രവി (47) എന്നിവരെയാണ് ചാവക്കാട് സി.ഐ കെ.ജി. സുരേഷിെൻറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. 500 രൂപയുടെ കള്ളനോട്ടുകളാണ് പിടിച്ചെടുത്തത്. കഴിഞ്ഞ ഏഴിന് 21.5 ലക്ഷം രൂപയുടെ കള്ളനോട്ടുമായി മൂന്നുപേർ പിടിയിലായിരുന്നു. അവരിൽനിന്ന് ലഭിച്ച വിവരത്തെ തുടർന്നുള്ള അന്വേഷണത്തിലാണ് മൂന്നുപേർകൂടി വലയിലായത്. രണ്ടു ലക്ഷം രൂപയുടെ കള്ളനോട്ട് പീച്ചി ഭാഗത്ത് മൂന്നുപേർക്ക് നൽകിയതായി നേരത്തെ പിടിയിലായ ഒന്നാംപ്രതി റഷീദ് മൊഴി നൽകിയിരുന്നു. എട്ട് ലക്ഷം രൂപയുടെ കള്ളനോട്ടുകൾ പീച്ചി, പട്ടിക്കാട് മേഖലയിൽ വിതരണം ചെയ്തതായും പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം ശീട്ടുകളി സംഘത്തിൽനിന്ന് പീച്ചി പൊലീസ് പിടിച്ചെടുത്ത 500 രൂപ നോട്ടുകൾ ട്രഷറിയിൽ ഏൽപ്പിക്കാൻ ചെന്നപ്പോൾ അതിൽ കള്ളനോട്ടുകൾ കണ്ടെത്തി. പട്ടിക്കാട് ലാലി സൂപ്പർമാർക്കറ്റിലും 500െൻറ രണ്ട് കള്ളനോട്ട് ലഭിച്ചു. ലോട്ടറി കച്ചവടക്കാരനായ സുകു ലോട്ടറിയടിക്കുന്നവർക്ക് കള്ളനോട്ടാണ് നൽകിയിരുന്നത്. റാഫി അറവുമാടുകളെ വാങ്ങിയ വാണിയംകുളം, പെരുമ്പടപ്പ് ചന്തകളിൽ കള്ളനോട്ടാണ് നൽകിയത്. ഹാർഡ്വെയർ ഷോപ്പ് ജീവനക്കാരനായ രവി കടയിലെ നോട്ടുകൾ മോഷ്ടിച്ച് പകരം കള്ളനോട്ടുകൾ വെച്ചു. പെട്രോൾ പമ്പുകൾ, ഹോട്ടലുകൾ, മത്സ്യമാർക്കറ്റ് തുടങ്ങിയ സ്ഥലങ്ങളിലും കള്ളനോട്ട് വിതരണം ചെയ്തിട്ടുണ്ട്. പ്രതികളുമായി ചാവക്കാട് പൊലീസ് തെളിവെടുത്തു. അന്വേഷണ സംഘത്തിൽ എസ്.ഐ മാധവൻ, എ.എസ്.ഐ അനിൽമാത്യു, സി.പി.ഒമാരായ സുദേവ്, രാഗേഷ്, ജോഷി, തോമസ്, സൗദാമിനി എന്നിവർ ഉണ്ടായിരുന്നു. ചാവക്കാട് പൊലീസ് നേരത്തെ പിടികൂടിയ 21.5 ലക്ഷത്തിെൻറ കള്ളനോട്ട് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയെങ്കിലും ഏറ്റെടുത്തിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story