Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Oct 2017 10:36 AM IST Updated On
date_range 26 Oct 2017 10:36 AM ISTകുട്ട്യേടത്തി വിലാസിനി വീണ്ടും അരങ്ങിൽ
text_fieldsbookmark_border
അന്തിക്കാട്: അനുഭവങ്ങളുടെയും അഭിനയത്തിെൻറയും മിന്നും ഭാവങ്ങൾ സമ്മാനിച്ച് . 46 വർഷം മുമ്പ് തന്നിലേക്ക് സന്നിവേശിപ്പിച്ച, നിരവധി പുരസ്കാരങ്ങൾ വാരിക്കൂട്ടിയ കുന്തിയെന്ന നാടകത്തിലെ റിട്ട. ഐ.എ.എസ് ഓഫിസർ ഭവാനിയമ്മയെന്ന കഥാപാത്രത്തെയാണ് കുട്ട്യേടത്തി വീണ്ടും അവതരിപ്പിച്ചത്. പഴുവിൽ കാരുണ്യ ചാരിറ്റബിൾ സൊസൈറ്റിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പണം സമാഹരിക്കാനായി സംഘടിപ്പിച്ച നാടകോത്സവത്തിെൻറ സമാപനത്തോടനുബന്ധിച്ചാണ് 46 വർഷത്തിന് ശേഷം നാടകം വീണ്ടും അരങ്ങിലെത്തിച്ചത്. കാരുണ്യ ചാരിറ്റബിൾ സൊസൈറ്റിയുടെ എട്ടാം വാർഷികാഘോഷ സമാപനസമ്മേളനം ഡോ. വിഷ്ണു ഭാരതീയ സ്വാമികൾ ഉദ്ഘാടനം ചെയ്തു. പ്രഫ. കെ.യു. അരുണൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. നടി ശൈത്യ മുഖ്യാതിഥിയായി. കുന്തി നാടകത്തിെൻറ സംവിധായകൻ ജയ്ശങ്കർ പൊതുവത്ത് ഐ.വി. ശശി അനുസ്മരണം നടത്തി. ജില്ല പഞ്ചായത്തംഗം മഞ്ജുള അരുണൻ, വാർഡംഗം വിജി ഷൺമുഖൻ, വാസൻ പെരിങ്ങോട്ടുകര, സൊസൈറ്റി പ്രസിഡൻറ് സജിത്ത് പാണ്ടാരിക്കൽ, സെക്രട്ടറി ഇ.പി. സൈമൺ, ജെയ്ക്കോ മേയ്ക്കാട്ടുകുളം, പി.കെ. സോമസുന്ദരം എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story