Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Oct 2017 10:36 AM IST Updated On
date_range 26 Oct 2017 10:36 AM ISTകള്ളനോട്ട്: അച്ചടി തൃശൂരിൽ; വിതരണം ബംഗളൂരുവിൽ
text_fieldsbookmark_border
തൃശൂർ: ജില്ലയിൽ വ്യാപകമായ കള്ളനോട്ടുകളുെട വിതരണം ബംഗളൂരുവിൽ നിന്നാണെന്ന് പൊലീസിെൻറ പ്രാഥമിക അന്വേഷണം. യഥാർഥനോട്ടിനോട് കിടപിടിക്കുന്ന ഉന്നത ഗുണനിലവാരമുള്ള വ്യാജനോട്ടുകൾ ജില്ലയുടെ വിവിധ ഭാഗങ്ങളിലും കേരളത്തിെൻറ മറ്റുഭാഗങ്ങളിലും അച്ചടിക്കുന്നുെണ്ടങ്കിലും വിതരണകേന്ദ്രം കേരളത്തിന് പുറത്ത് പ്രത്യേകിച്ച് ബംഗളൂരുവിൽ ആണെന്നും പൊലീസ് കണ്ടെത്തി. ഇവിടെ അച്ചടിച്ച് ബംഗളൂരുവിൽ എന്തിന് വിതരണം ചെയ്യുന്നു എന്ന കാര്യത്തിൽ പൊലീസിന് ഇതുവരെ വ്യക്തത വന്നിട്ടില്ല. നേരത്തെ തൃശൂരിലെ സ്വകാര്യ ഹോട്ടലിൽ കള്ളനോട്ടുമായി എത്തിയ നൈജീരിയൻ സംഘത്തെ സംശയിക്കുന്നതും ഇതുകൊണ്ടാണ്. ഇത്തരം വിദേശിസംഘങ്ങളെയാണ് വിതരണത്തിനായി ഉപയോഗപ്പെടുത്തുന്നുവെന്നാണ് കരുതുന്നത്. ചെറുകിട വിപണനത്തിനായി ഇതര സംസ്ഥാന തൊഴിലാളികളെയും ഉപയോഗിക്കുന്നുണ്ട്. എറണാകുളം,തൃശൂർ ജില്ലകളിലാണ് ഇതര സംസ്ഥാന തൊഴിലാളികൾ അധികമുള്ളത്. സംസ്ഥാനത്ത് കള്ളനോട്ട് അധികം കണ്ടെത്തിയത്് ഇൗ രണ്ടു ജില്ലകളിലാണ്. ഉന്നത ഗുണനിലവാരത്തിലുള്ള നോട്ട് അച്ചടിക്കാൻ കഴിയുന്ന അച്ചടികേന്ദ്രങ്ങൾ സംസ്ഥാത്തെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നതായി പൊലീസ് പറയുന്നു. എന്നാൽ വിതരണം കേരളത്തിന് പുറത്തായതിനാൽ കേന്ദ്ര ഏജൻസിയുടെ നിരീക്ഷണം ശക്തമാകാനാണ് സാധ്യത. നേരത്തെ ചാവക്കാട് കണ്ടെത്തിയ കള്ളനോട്ടുകൾ െഎ.ബി എത്തി പരിശോധിച്ചിരുന്നു. ബുധനാഴ്ച കള്ളനോട്ടുകൾ കണ്ടെത്തിയതോടെ ജില്ലയിലും സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിലും വൻതോതിൽ വ്യാജ കറൻസികൾ വിതരണം ചെയ്തതായാണ് പൊലീസ് വിലയിരുത്തൽ. വാഹന ഇടപാട്, ഭൂമി കച്ചവടം,നിർമാണമേഖല എന്നിവയിലാണ് കള്ളനോട്ടുകൾ ഇറക്കിയിരുന്നത്. നിർമാണ,വസ്തു ഇടപാടുകളിൽ നിയന്ത്രണം വന്നതോടെ കള്ളനോട്ട് ഇടപാടുകൾക്ക് സാധ്യതയില്ലെന്ന നിലപാടാണ് ഉള്ളതെങ്കിലും വൻ തോതിലാണ് വിപണനം നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story