Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആനക്കൊമ്പ്​ ശിൽപങ്ങൾ: ...

ആനക്കൊമ്പ്​ ശിൽപങ്ങൾ: വനംവകുപ്പിനെതി​െര ജലസേചന വകുപ്പ്​

text_fields
bookmark_border
തൃശൂർ: പീച്ചിയിൽ ജലസേചന വകുപ്പി​െൻറ നിയന്ത്രണത്തിലുള്ള പീച്ചി ഹൗസിൽനിന്ന് കോടിക്കണക്കിന് രൂപ വില മതിക്കുന്ന, ആനക്കൊമ്പിൽ തീർത്ത ശിൽപങ്ങൾ വനം വകുപ്പ് പിടിച്ചെടുത്ത സംഭവങ്ങൾ ഇരു വകുപ്പുകളും തമ്മിലുള്ള പോരിലേക്ക് നീങ്ങുന്നു. വനം വകുപ്പി​െൻറ നടപടിക്കെതിരെ ജലസേചന വകുപ്പ് രംഗത്ത് വന്നു. വകുപ്പിലെ ഉന്നതർക്ക് ഇതുസംബന്ധിച്ച് പരാതി നൽകിയതായും അറിയുന്നു. മുൻകൂട്ടി അറിയിക്കാതെയായിരുന്നു പീച്ചി ഹൗസിലെ പരിശോധന. നിരവധി വർഷങ്ങളായി സൂക്ഷിച്ച ശിൽപങ്ങളാണ് വനം വകുപ്പ് കണ്ടെടുത്തത്. രണ്ടായിരത്തിൽ വന്ന നിയമം 17 വർഷങ്ങൾക്കു ശേഷം പ്രയോഗിക്കുകയും അതി​െൻറ നിജസ്ഥിതി അന്വേഷിക്കാതെ കൊട്ടിഘോഷിക്കുകയും ചെയ്ത വനം വകുപ്പി​െൻറ നടപടി പ്രതിഷേധാർഹമാണെന്നാണ് ജലസേചന വകുപ്പി​െൻറ നിലപാട്. വേണ്ടിവന്നാൽ നിയമ നടപടി സ്വീകരിക്കുമെന്ന് ജലസേചന വകുപ്പുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story