Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Oct 2017 10:36 AM IST Updated On
date_range 26 Oct 2017 10:36 AM ISTകായികതാരം മുഹമ്മദ് മുസ്തബക്ക് അനുമോദനം
text_fieldsbookmark_border
എറിയാട്: സംസ്ഥാന സ്കൂൾ കായിക മേളയിൽ മത്സരിച്ച മൂന്നിനങ്ങളിലും മികച്ച പ്രകടനം കാഴ്ചവെച്ച കേരള വർമ സ്കൂളിലെ മുഹമ്മദ് മുസ്തബയെ പി.ടി.എയുടേയും പൂർവവിദ്യാർഥികളുടേയും യോഗം അനുമോദിച്ചു. പരിശീലകരും കായികാധ്യാപകരുമായ മേരി, ഡെൽസി എന്നിവരെ ആദരിച്ചു. സംസ്ഥാന കായിക മേളയിൽ രണ്ടുവെള്ളിയും ഒരു വെങ്കലവുമാണ് മുസ്തബ നേടിയത്. ജനപ്രതിനിധികളും പി.ടി.എ ഭാരവാഹികളും അധ്യാപകരും പൂർവ വിദ്യാർഥികളും ചേർന്ന് യൂ ബസാർ ജങ്ഷനിൽനിന്ന് സ്കൂളിലേക്ക് ആനയിച്ചു. എറിയാട് പഞ്ചായത്ത് പ്രസിഡൻറ് പ്രസാദിനി മോഹനൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ഇ.വി. രമേശൻ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തംഗം നൗഷാദ് കൈതവളപ്പിൽ, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ അംബിക ശിവപ്രിയൻ, പഞ്ചായത്തംഗങ്ങളായ ബേബി ജനാർദനൻ പങ്കജാക്ഷൻ, അബ്്ദുൽ അസീസ്, ജ്യോതി സുനിൽ, പ്രിൻസിപ്പൽ റസിയ, എൽ.പി വിഭാഗം പ്രധാനാധ്യാപിക ഗീത, മുരളീധരൻ, ഷീല എന്നിവർ സംസാരിച്ചു. മണപ്പാട്ട് ഫൗണ്ടേഷൻ അഡ്മിനിസ്ട്രേറ്റർ അബ്്ദുൽ കരീം പൂർവ വിദ്യാർഥി പ്രതിനിധികളായ ഷിയാസ്, ഇസ്ഹാക്ക് എന്നിവരും എറിയാട് പൗരാവലി, പി.ടി.എ, അലുമ്നി ഒമാൻ ചാപ്റ്റർ എന്നിവർ ഉപഹാരങ്ങൾ നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story