Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഗതാഗത നിയന്ത്രണം;...

ഗതാഗത നിയന്ത്രണം; സുരക്ഷയൊരുക്കി പൊലീസ്​

text_fields
bookmark_border
പാവറട്ടി: മുല്ലശ്ശേരി പറമ്പന്തളി ഷഷ്ഠിയോടനുബന്ധിച്ച് വ്യാഴാഴ്ച രാവിലെ എട്ട് മുതൽ ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് പാവറട്ടി എസ്.െഎ അരുൺ ഷാ അറിയിച്ചു. വെങ്കിടങ്ങ്, പൂവത്തൂർ വരെ മാത്രമേ ബസ് ഉൾപ്പെടെ വാഹനങ്ങൾ അനുവദിക്കൂ. ക്ഷേത്രത്തിലെത്തുന്ന ചെറുവാഹനങ്ങൾക്ക് മുല്ലശ്ശേരി ഗവ. ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ പാർക്കിങ് ഏർപ്പെടുത്തി. 300 പൊലീസിനെ ഷഷ്ഠിയുടെ നടത്തിപ്പിന് വിന്യസിപ്പിക്കും. എ.സി.പി പി.എ. ശിവദാസ്, സി.െഎ ഇ. ബാലകൃഷ്ണൻ, പാവറട്ടി എസ്.െഎ അരുൺഷാ എന്നിവരുടെ നേതൃത്വത്തിൽ പൊലീസിന് വിവിധ സ്ക്വാഡുകളായി തിരിച്ച് 28 കമ്മിറ്റികളിലും പൊലീസ് നിരീക്ഷിക്കും. ഒാരോ കമ്മിറ്റിയും അനുവദിച്ചിട്ടുള്ള സമയക്രമം പാലിക്കണം. രാഷ്ട്രീയ ചിഹ്നങ്ങൾ, വസ്തുക്കൾ, കൊടിതോരണങ്ങൾ എല്ലാം ഒഴിവാക്കണം. ആരോഗ്യവകുപ്പി​െൻറ കർശന നിയന്ത്രണത്തിലായിരിക്കും ഭക്ഷണശാലകളും ബേക്കറികളും. ഹെൽത്ത് കാർഡ് നിർബന്ധമായും ധരിക്കണം. പറമ്പന്തളി മഹാദേവക്ഷേത്ര ഷഷ്ഠി ഇന്ന് പാവറട്ടി: മുല്ലശ്ശേരി പറമ്പന്തളി മഹാദേവക്ഷേത്രത്തിലെ ഷഷ്ഠി വ്യാഴാഴ്ച ആഘോഷിക്കും. ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടാൻ 28 ദേശങ്ങളിൽ നിന്ന് ഷഷ്ഠിയാഘോഷ കമ്മിറ്റികൾ ക്ഷേത്രത്തിലേക്ക് കാവടികളുമായി നടകയറും. ബുധനാഴ്ച വൈകീട്ട് ഗ്രാമപ്രദക്ഷിണം നടത്തി. ദീപാരാധനക്ക് ശേഷം പുരാതന കാവടിയാഘോഷ കമ്മിറ്റിയുടെ പന്തലി​െൻറ ദീപാലങ്കാരം മുരളി പെരുനെല്ലി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പാവറട്ടി വിളക്കാട്ടുപാടം, ശക്തിവേൽ കമ്മിറ്റി, വെന്മേനാട്, ആഞ്ജനേയപുരം, കോതളി, അമ്പലനട, അയ്യപ്പംകുടം, മുല്ലശ്ശേരി ബ്ലോക്ക്, തോരണം കുത്തിയാൽ, കണ്ണേങ്ങാത്ത്, ഷാവോലിൻ, അച്ഛ​െൻറ അമ്പലം, ഇലഞ്ഞിക്കാവ്, മുല്ലശ്ശേരി സ​െൻറർ, കണ്ണൻകാട്, കണ്ണൻകുളങ്ങര, കുണ്ടഴിയൂർ, പൂഞ്ചിറ, കണ്ണോത്ത് സ​െൻറർ, യുവചേതന, താണവീഥി സ​െൻറർ, അയ്യപ്പ സ്വാമി ക്ഷേത്രം, ഗുരിജി നഗർ, കിഴക്ക്മുറി എന്നിവയുടെ കാവടികളും ശൂലം വരവും കരുവന്തല മാമ്പ്ര തൊട്ടിപറമ്പിൽ ഭദ്ര ഭഗവതി കമ്മിറ്റി, കണ്ണോത്ത്, ഇടിയഞ്ചിറ കമ്മിറ്റികളുടെയും ശൂലംവരവുമാണ് ക്ഷേത്രത്തിലെത്തുക. ആംബുലൻസ് സർവിസ് പാവറട്ടി: സേവ് ആൻഡ് സെക്യുർ മെഡി കെയർ ട്രസ്റ്റി​െൻറ ആംബുലൻസ് സർവിസ് മുരളി പെരുനെല്ലി ഉദ്ഘാടനം ചെയ്തു. പാവറട്ടിയിൽ ആരംഭിച്ച ബ്രാഞ്ചിൽ ട്രസ്റ്റി​െൻറ നേതൃത്വത്തിൽ 'വെളിച്ചത്തിലേക്ക് ഒരു കൈത്താങ്ങ്' പുതിയ പദ്ധതി ആരംഭിച്ചു. പാവറട്ടി എസ്.െഎ എസ്. അരുൺ ഷാ, പ്രസിഡൻറ് എ.കെ. പ്രേംനവാസ്, കെ.എസ്. ഷെഫീക്, വി.ടി. ജയൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story