Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Oct 2017 10:33 AM IST Updated On
date_range 26 Oct 2017 10:33 AM ISTയോഗത്തിന് സ്കൂൾ ഹാൾ നൽകിയില്ല; സ്കൂൾ അങ്കണത്തിൽ ജനപ്രതിനിധികളുടെ കുത്തിയിരിപ്പ് സമരം
text_fieldsbookmark_border
കൊടുങ്ങല്ലൂർ: ഉപജില്ല കലോത്സവം സംഘാടക സമിതി യോഗത്തിന് മൾട്ടിമീഡിയ ഹാൾ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് മതിലകം സെൻറ് േജാസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ അങ്കണത്തിൽ ജന പ്രതിനിധികളുടെ കുത്തിയിരിപ്പ് സമരം. മതിലകം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇ.ജി. സുരേന്ദ്രെൻറ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സ്കൂൾ വേദിയാകുന്ന കലോത്സവത്തിനായി രണ്ടാഴ്ച മുമ്പ് നടന്ന സംഘാടക സമിതിയുടെ രൂപവത്കരണം മുതലുള്ള യോഗങ്ങൾ നടന്നുവന്ന മൾട്ടിമീഡിയ ഹാളിലാണ് ബുധനാഴ്ച യോഗം ചേരാൻ തീരുമാനിച്ചത്. എന്നാൽ മൾട്ടി മീഡിയ ഹാളിൽ യോഗം നടത്താൻ മാനേജർ അനുവദിച്ചില്ലേത്ര. സ്കൂൾ മാനേജ്മെൻറിെൻറ നിഷേധാത്മക സമീപനത്തിൽ പ്രതിഷേധിച്ചായിരുന്നു സമരം. എ.ഇ.ഒയും പ്രിൻസിപ്പലും മാനേജറുമായി ബന്ധപ്പെട്ടപ്പോൾ സ്കൂളിലെ മറ്റിടങ്ങളിൽ യോഗം നടത്താമെന്ന് അദ്ദേഹം അറിയിച്ചു. എന്നാൽ ഇതിന് ഭാരവാഹികൾ തയാറായില്ല. ഹാൾ കിട്ടാത്തതിൽ പ്രതിഷേധിച്ച് എല്ലാവരും പിരിഞ്ഞ് പോയി. സ്കൂളിെൻറ കാര്യത്തിൽ പൊതുസമൂഹവും ജനപ്രതിനിധികളും ഇടപെടേണ്ടതില്ലെന്ന മനോഭാവത്തോടെ മാേനജർ പെരുമാറിയതായി സമിതി ചെയർമാൻ കൂടിയായ പഞ്ചായത്ത് പ്രസിഡൻറ് പറഞ്ഞു. എന്നാൽ മൾട്ടിമീഡിയ ഹാൾ യോഗത്തിന് കൊടുക്കേണ്ടതില്ലെന്ന് രണ്ട് മാസം തീരുമാനിച്ചിരുന്നതായും സ്കൂളിലെ മറ്റിടങ്ങളിൽ യോഗം നടത്താമായിരുന്നുവെന്നുമാണ് സംഘാടക സമിതിയുടെ രക്ഷാധികാരി കൂടിയായ മാനേജറുടെ പക്ഷം. എല്ലാം ആസൂത്രിതമാണെന്നും അദ്ദേഹം ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story