Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Oct 2017 10:33 AM IST Updated On
date_range 26 Oct 2017 10:33 AM ISTവെള്ളക്കരം കുടിശ്ശിക: കോർപറേഷന് എതിരെ ഉത്തരവ്
text_fieldsbookmark_border
തൃശൂർ: വെള്ളക്കരം കുടിശ്ശിക ആരോപിച്ച് നടപടി കൈക്കൊണ്ട കോർപറേഷന് പ്രതികൂല വിധി. തൃശൂർ കോട്ടപ്പുറത്തുള്ള നമ്പൂതിരി വിദ്യാലയം യു.പി സ്കൂൾ പ്രധാനാധ്യാപിക വി.കെ. രാധ നൽകിയ പരാതിയിലാണ് തൃശൂർ ഉപഭോക്തൃ തർക്ക പരിഹാര ഫോറം കോർപറേഷൻ സെക്രട്ടറിക്കെതിെര ഉത്തരവ് പുറപ്പെടുവിച്ചത്. സ്കൂളിന് 30,768 രൂപയുടെയും 7,178 രൂപയുടെയും ചലാനുകൾ നൽകി തുക അടയ്ക്കാൻ കോർപറേഷൻ ആവശ്യപ്പെട്ടിരുന്നു. ഒരു മാനദണ്ഡവും പാലിക്കാതെയാണ് ചലാൻ നൽകിയതെന്ന് കാണിച്ചാണ് പ്രധാനാധ്യാപിക പരാതി നൽകിയത്. തെളിവായി കോർപറേഷൻ മീറ്റർ റീഡിങ് പുസ്തകം ഹാജരാക്കിയെങ്കിലും അത് ചലാനിൽ കാണിച്ച തുകയെ സാധൂകരിക്കുന്നതായിരുന്നില്ല. പ്രസിഡൻറ് പി.കെ. ശശി, അംഗങ്ങളായ വി.വി. ഷിന, എം.പി. ചന്ദ്രകുമാർ എന്നിവരടങ്ങിയ ഫോറം സ്കൂളിന് നൽകിയ ചലാനുകൾ റദ്ദാക്കാൻ കോർപറേഷനോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story