Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപി.ആർ. രാജൻ സ്​മാരക...

പി.ആർ. രാജൻ സ്​മാരക ലൈബ്രറി ഉദ്​ഘാടനം ചെയ്​തു

text_fields
bookmark_border
തൃശൂർ: രാജ്യസഭാംഗവും സി.പി.എം ജില്ല സെക്രട്ടറിയുമായിരുന്ന പി.ആർ. രാജ​െൻറ പേരിൽ എൻ.ജി.ഒ യൂനിയൻ ജില്ല കമ്മിറ്റി ഒാഫിസിൽ ആരംഭിച്ച ലൈബ്രറി അശോകൻ ചെരുവിൽ ഉദ്ഘാടനം ചെയ്തു. ദേശീയ പ്രസ്ഥാനത്തി​െൻറ ഉദയ കാലത്തുതന്നെ വിവിധ വേഷങ്ങളിൽ ഇന്ത്യയിൽ വർഗീയത വേരോടിയിരുന്നുവെന്നും ഇന്ന് ഭരണകൂടത്തി​െൻറ നിയന്ത്രണം ഏറ്റെടുത്ത് അത് പകർന്നാടുകയാെണന്നും അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡൻറ് പി.എസ്. നാരായൻകുട്ടി അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ.എൽ. ജോസ് പ്രഭാഷണം നടത്തി. ജില്ല സെക്രട്ടറി ടി.ബി. ഹുസൈൻ ഖാൻ, പി.ആർ. രാജ​െൻറ ഭാര്യ ഇന്ദിര, യൂനിയൻ ജില്ല കലാസമിതി കൺവീനർ പി.ബി. ഹരിലാൽ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story