Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജില്ല കലോത്സവം:...

ജില്ല കലോത്സവം: സംഘാടകസമിതി യോഗം ചേർന്നു

text_fields
bookmark_border
ചാലക്കുടി: നവംബറിൽ 28നും 29നും 30നും ചാലക്കുടിയില്‍ നടക്കുന്ന ജില്ല കലോത്സവത്തി​െൻറ വിജയത്തിനായുള്ള വിപുലമായ സംഘാടകസമിതി യോഗം കാർമല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നു. കലോത്സവത്തി​െൻറ ലോഗോ പ്രകാശനം നവംബര്‍ രണ്ടിന് നടത്താന്‍ യോഗം തീരുമാനിച്ചു. ഇരുപത് വേദികളിലായാണ് മേള നടത്തുന്നത്. മത്സരത്തിൽ മൂവായിരത്തിലധികം വിദ്യാർഥികള്‍ ഉണ്ടാകും. ബി.ഡി. ദേവസ്സി എം.എല്‍.എ അധ്യക്ഷത വഹിച്ചു. നഗരസഭ അധ്യക്ഷ ഉഷ പരമേശ്വരന്‍, വൈസ് ചെയര്‍മാന്‍ വിത്സന്‍ പാണാട്ടുപറമ്പന്‍, ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. ഷീജു, കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അമ്പിളി സോമന്‍, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ സുമതി, വിവിധ പഞ്ചായത്ത് പ്രസിഡൻറുമാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story