Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതളിക്കുളം ബ്ലോക്ക്...

തളിക്കുളം ബ്ലോക്ക് കേരളോത്സവം തുടങ്ങി

text_fields
bookmark_border
വാടാനപ്പള്ളി: ജനപ്രതിനിധികളുടെ ഓട്ടമത്സരത്തോടെ മൂന്നു ദിവസത്തെ തളിക്കുളം ബ്ലോക്ക് കേരളോത്സവത്തിന് തുടക്കമായി. തളിക്കുളം ഗവ. ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്ന ഓട്ടമത്സരത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഷീല വിജയകുമാർ, തളിക്കുളം ബ്ലോക്ക് പ്രസിഡൻറ് എം.ആർ. സുഭാഷിണി, പഞ്ചായത്ത് പ്രസിഡൻറുമാരായ കെ.കെ. രജനി, ഷിജിത്ത് വടക്കുംഞ്ചേരി, പി. വിനു, തോമസ്, ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ മഞ്ജുള അരുണൻ, അംഗങ്ങളായ സുലേഖ ജമാൽ, തുടങ്ങിയവർ പങ്കെടുത്തു. കാണികളെ ആവേശമാക്കിയ വാശിയേറിയ മത്സരത്തിൽ ബ്ലോക്ക് പ്രസിഡൻറ് ഡോ. എം.ആർ. സുഭാഷിണി വിജയിച്ചു. കേരളോത്സവം ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഷീല വിജയകുമാർ ഉദ്ഘാടനം ചെയ്തു. 26 നാണ് സമാപനം.
Show Full Article
TAGS:LOCAL NEWS 
Next Story