Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഎൽ.ഡി.എഫ് സർക്കാർ...

എൽ.ഡി.എഫ് സർക്കാർ വികസനത്തിന് അവധി പ്രഖ്യാപിച്ചു ^രമേശ് ചെന്നിത്തല

text_fields
bookmark_border
എൽ.ഡി.എഫ് സർക്കാർ വികസനത്തിന് അവധി പ്രഖ്യാപിച്ചു -രമേശ് ചെന്നിത്തല വാടാനപ്പള്ളി: എൽ.ഡി.എഫ് സർക്കാർ വികസനത്തിന് അവധി പ്രഖ്യാപിച്ചതായും ജി.എസ്.ടി വന്നതോടെ ഒരു രൂപയുടെ വികസന പ്രവർത്തനങ്ങൾ പോലും നാട്ടിൽ നടക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തൃശൂർ - വാടാനപ്പള്ളി സംസ്ഥാന പാതയുടെ വികസനം നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് നടത്തിയ ലോങ്ങ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജി.എസ്.ടി നടപ്പിലായതോടെ സംസ്ഥാനത്തെ തകർന്ന് കിടക്കുന്ന ഒരു റോഡു പോലും നന്നാക്കാൻ കരാറുകാർ തയ്യാറാകുന്നില്ല. സംസ്ഥാനത്ത് നടപ്പിലാക്കുന്ന ലൈഫ് പദ്ധതി ജനപ്രതിനിധികളുടെ ലൈഫാണ് തകർത്തതെന്ന് ചെന്നിത്തല പരിഹസിച്ചു. ഡി.സി.സി വൈസ് പ്രസിഡൻറ് ജോസ് വള്ളൂരിന് പതാക നൽകി. ഡി.സി.സി പ്രസിഡൻറ് ടി.എൻ. പ്രതാപൻ അധ്യക്ഷത വഹിച്ചു. നേതാക്കളായ കെ.പി. വിശ്വനാഥൻ, പി.എ. മാധവൻ, ഒ. അബ്്ദു റഹ്മാൻകുട്ടി, കെ.കെ. കൊച്ചുമുഹമ്മദ്, അനിൽ പുളിക്കൽ, കെ.കെ. ബാബു, വി.ജി. അശോകൻ, ജോസഫ് ചാലിശ്ശേരി, ഇ.ബി. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. വാടാനപ്പള്ളി മുതൽ തൃശൂർ ടൗൺ വരെയായിരുന്നു ലോങ് മാർച്ച്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story