Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഎൻകോൺ ക്ലബിന്...

എൻകോൺ ക്ലബിന് പുരസ്കാരം

text_fields
bookmark_border
തൃശൂർ: പരിസ്ഥിതി - ഉൗർജ സംരക്ഷണ പ്രവർത്തനങ്ങൾക്ക് പൂമംഗലം ഗ്രാമപഞ്ചായത്ത് വള്ളിവട്ടം യൂനിവേഴ്സൽ എൻജിനീയറിങ് കോളജ് എൻകോൺ ക്ലബിന് പുരസ്കാരം നൽകി. മന്ത്രി രവീന്ദ്രനാഥനിൽനിന്ന് പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. ജോസ് കെ. ജേക്കബ്, എൻകോൺ ക്ലബ് കോഒാഡിനേറ്റർ കെ.കെ. അബ്ദുൽ റസാഖ്, കോളജ് അഡ്മിനിസ്ട്രേറ്റിവ് മാനേജർ റിനൂജ് അബ്ദുൽ ഖാദർ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. പഞ്ചായത്ത് പ്രസിഡൻറ് വർഷ രാജേഷ്, വൈസ് പ്രസിഡൻറ് വിനോദ്, പഞ്ചായത്തംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു. എസ്.എൻ വിദ്യാഭവനിൽ വയോജനദിനാഘോഷം ചെന്ത്രാപ്പിന്നി: എസ്.എൻ വിദ്യാഭവൻ കെ.ജി വിഭാഗം വയോജനദിനം ആഘോഷിച്ചു. എസ്.എൻ.ഇ.സി ട്രസ്റ്റ് പ്രസിഡൻറ് ഉണ്ണികൃഷ്ണൻ തഷ്ണാത്തി​െൻറ അധ്യക്ഷതയിൽ ജന. സെക്രട്ടറി സി.വി. സുഭാഷ്, കെ.എ. സെയ്തുമുഹമ്മദ്, എൻ.കെ. വിനോദൻ, എൻ.വി. വാസുദേവൻ, രാമകൃഷ്ണൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ യു. സുനിത മുഖ്യപ്രഭാഷണം നടത്തി. എസ്.എൻ.ഇ.സി ട്രസ്റ്റ് വൈസ് പ്രസിഡൻറ് ടി.എസ്. വിജയരാഘവൻ, ട്രഷറർ ടി.കെ. രാജീവൻ, ജോയൻറ് സെക്രട്ടറിമാരായ എം.എസ്. പ്രദീപ്, പി.ടി. സുരേഷ് ബാബു, സീനിയർ അഡ്വൈസർ രോഹിണി ജയറാം, കെ.ജി വിഭാഗം സൂപ്പർവൈസർ ഷൈലജ ബി. മേനോൻ, റൂബി, നിമിഷ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story