Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Oct 2017 10:32 AM IST Updated On
date_range 25 Oct 2017 10:32 AM ISTസംസ്ഥാന സ്കൂൾ കായികമേള: കേരളവർമ സ്കൂളിന് നേട്ടം
text_fieldsbookmark_border
എറിയാട്: ജില്ല കായിക മേളയിലെ വിജയം സംസ്ഥാന കായികമേളയിലും ആവർത്തിച്ച് കേരള വർമ ഹയർ സെക്കൻഡറി സ്കൂൾ. കായികമേളയിൽ പങ്കെടുത്ത മൂന്നിനങ്ങളിലും വിജയിച്ച് മണിപ്പൂരുകാരൻ മുഹമ്മദ് മുസ്തബയാണ് തിളക്കമാർന്ന ജയം സമ്മാനിച്ചത്. ഡിസ്കസ് ത്രോയിൽ രണ്ടാം സ്ഥാനവും 80 മീറ്റർ ഹഡിൽസിൽ മൂന്നാം സ്ഥാനവും 4 X 100 മീറ്റർ റിലേയിൽ രണ്ടാം സ്ഥാനവുമാണ് നേടിയത്. മുസ്തബ കേരളത്തിൽ എത്തിയിട്ട് പത്തു വർഷമായി. മണപ്പാട്ട് ഫൗണ്ടേഷനിലെ അന്തേവാസിയായ മുസ്തബയെ സ്കൂളിലെ കായിക അധ്യാപകരായ പി.ജെ. ഡെൽസി, വി.വി. മേരി എന്നിവരാണ് പരിശീലിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story