Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Oct 2017 10:32 AM IST Updated On
date_range 25 Oct 2017 10:32 AM ISTകടകളില്‍ പട്ടാപ്പകൽ മോഷണം പതിവാക്കിയ യുവാവ് അറസ്റ്റിൽ
text_fieldsbookmark_border
കൊടകര: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പകല്‍ സമയങ്ങളില്‍ ജീവനക്കാരില്ലാത്ത തക്കം നോക്കി സ്ഥാപനങ്ങളില്‍ മോഷണം നടത്തുന്ന വിരുതനെ ആളൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കീഴ്മാട് തളിയനേഴത്ത് മഹേഷാണ് (32) അറസ്റ്റിലായത്. കല്ലേറ്റുങ്കരയിലെ സ്വകാര്യ സ്റ്റുഡിയോയിലെ ജീവനക്കാരി പുറത്തുപോയ തക്കം നോക്കി സ്ഥാപനത്തിലുണ്ടായിരുന്ന കാമറയും മറ്റ് സാധനങ്ങളും ജീവനക്കാരിയുടെ മൊബൈല്‍ ഫോണും മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. എറണാകുളം, തൃശൂർ ജില്ലകളിലെ കവര്‍ച്ചക്കേസുകളും കഞ്ചാവ് കേസുകളും ഉള്‍പ്പെടെ നിരവധി കേസുകളിലും ഇയാള്‍ പ്രതിയാണെന്ന് എസ്.ഐ വി.വി. വിമൽ പറഞ്ഞു. മോഷ്്ടാവിനെ നേരില്‍ കണ്ടയാള്‍ നല്‍കിയ വിവരമനുസരിച്ച് സി.പി.ഒ രാജശേഖരെൻറ സഹായത്തോടെ രേഖാചിത്രം തയാറാക്കി നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടാനായത്. എ.എസ്.ഐമാരായ സി.ഐ. സാദത്ത്, ഗ്ലാഡിന്‍ ഫ്രാന്‍സിസ്, സീനിയര്‍ സി.പി.ഒമാരായ രാധാകൃഷ്ണന്‍, കൃഷ്ണന്‍, ഷൈജു, അശോകന്‍, വിനു, ജീവന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story