Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_right'റോഡിലെ കുഴിയിൽ കിണർ...

'റോഡിലെ കുഴിയിൽ കിണർ കുത്താൻ അനുവദിക്കണം'

text_fields
bookmark_border
' ഇരിങ്ങാലക്കുട: സ്വകാര്യ മെബൈല്‍ കമ്പനിക്ക് കേബിള്‍ ഇടാനായി ഇരിങ്ങാലക്കുട ഠാണാവില്‍ പലയിടങ്ങളിലായി എടുത്ത കുഴികള്‍ കൃത്യമായി മൂടാത്തതിനാൽ വന്‍ ഗര്‍ത്തങ്ങൾ രൂപപ്പെട്ടു. നിരവധി പേര്‍ക്കാണ് ഈ കുഴികളില്‍ വീണ് പരിക്കേറ്റത്. പരാതികൾ കേട്ട അധികൃതർ നടപടിയെടുക്കാതായതോടെ നാട്ടുകാർ നഗരസഭക്കെതിരെ കുഴിയിൽ ബോർഡ് വെച്ചു. ഈ സ്ഥലത്ത് കിണര്‍കുത്താന്‍ നഗരസഭ സെക്രട്ടറിക്ക് അപേക്ഷ എന്ന പേരിലാണ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. പൊതുമരാമത്തി​െൻറ കീഴില്‍ വരുന്ന റോഡില്‍ മെക്കാഡം ടാറിങ് പൊളിച്ച് കുഴി എടുത്തതിന് ശേഷം മണ്ണിട്ട് മുടുകയായിരുന്നു. നഗരത്തി​െൻറ പലയിടങ്ങളിലും ഇത്തരത്തില്‍ കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. കുഴിയെടുത്തപ്പോള്‍ ജല അതോറിറ്റിയുടെ പെപ്പ് പൊട്ടുകയും വെള്ളം ചോരുകയും ചെയ്തു. ഇതോടെ കുഴി വലുതായി. എത്രയും വേഗം കുഴിയടച്ചില്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കുമെന്ന് നാട്ടുകാര്‍ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story