Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനടപ്പാത തകർത്തെന്ന്...

നടപ്പാത തകർത്തെന്ന് പരാതി

text_fields
bookmark_border
മാള: സ്വകാര്യ ബസ് സ്റ്റാൻഡി​െൻറ എതിർവശത്തെ നടപ്പാത ഭാഗികമായി തകർത്തനിലയിൽ. ചൊവ്വാഴ്ച രാവിലെ ഒരു വ്യക്തിയാണ് ഇത് തകർത്തതെന്ന് പരിസരവാസികൾ പറഞ്ഞു. ഉയരം കൂടിയ ഭാഗത്തെ ടൈൽസ് തകർത്ത് ഉയരം കുറച്ചു . ഇതോടെ നടപ്പാതയുടെ സുഗമമായ അവസ്ഥ നഷ്ടമായി. പി.ഡബ്ല്യൂ.ഡി അധികൃതർ ടൈൽസ് വിരിച്ച നടപ്പാതയാണ് പൊളിച്ചത്. സമീപത്തെ സ്വകാര്യ റോഡിലേക്ക് വാഹനങ്ങൾക്ക് സുഗമമായി കടന്നുപോകാനാണ് ഇവ തകർത്തതെന്ന് ആക്ഷേപമുണ്ട്. അനധികൃത കൈയേറ്റത്തിനെതിരെ നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story