Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമജ്​ലിസ്​ ഫെസ്​റ്റിൽ...

മജ്​ലിസ്​ ഫെസ്​റ്റിൽ വാടാനപ്പള്ളി അൽ മദ്​റസത്തുൽ ഇസ്​ലാമിയ ജേതാക്കൾ

text_fields
bookmark_border
ഒരുമനയൂർ: തൃശൂർ മേഖല മജ്ലിസ് ഫെസ്റ്റിൽ വാടാനപ്പള്ളി അൽ മദ്റസത്തുൽ ഇസ്ലാമിയ 281 പോയേൻറാടെ ജേതാക്കളായി. മാള അൽ മദ്റസത്തുൽ ഇസ്ലാമിയ 209 പോയേൻറാടെ രണ്ടാം സ്ഥാനത്തെത്തി. ലൗഷോർ ബിൽഡേഴ്സ് ഡയറക്ടർ വി.കെ. ഹംസ വലിയകത്ത് ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ എം.എ. ആദം മൗലവി അധ്യക്ഷത വഹിച്ചു. മജ്ലിസ് എജുക്കേഷൻ ഡയറക്ടർ സുശീർ ഹസൻ, ജമാഅത്തെ ഇസ്ലാമി ചാവക്കാട് ഏരിയ ആക്ടിങ് പ്രസിഡൻറ് കുഞ്ഞിമുഹമ്മദ് തിരുവത്ര, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ടി. അബൂബക്കർ ഹാജി, സംസ്ഥാന സമിതി അംഗം സഫിയ ശറഫിയ എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ സി.എ. നൗഷാദ് സ്വാഗതവും എ.എസ്. അബ്ദുൽ റഹ്മാൻ നന്ദിയും പറഞ്ഞു. സമാപന സമ്മേളനത്തിൽ സുശീർ ഹസൻ സമ്മാനദാനം നടത്തി. സഫിയ ശറഫിയ, ഹസൻകോയ, ടി.എ. മുഹമ്മദ് മൗലവി മാള, സി.എ. നൗഷാദ്, കെ.എച്ച്. ഷക്കീർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story