Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവനിത സംരംഭകർക്ക്...

വനിത സംരംഭകർക്ക് സെമിനാർ സംഘടിപ്പിച്ചു

text_fields
bookmark_border
കൊടുങ്ങല്ലൂർ: നഗരസഭയുടെ വാർഷിക പദ്ധതിയുടെ ഭാഗമായി ചെറുകിട വ്യവസായ സംരംഭങ്ങളെ വിശദീകരിക്കുന്നതിനും സാങ്കേതിക വിഷയങ്ങൾ പരിചയപ്പെടുത്തുന്നതിനുമായി വനിത സംരംഭകർക്കായി സെമിനാർ നടത്തി. നാപ്കിൻ നിർമാണം, ഭക്ഷ്യ സംസ്കരണം, മത്സ്യ സംസ്കരണം, ലോൺട്രി യൂനിറ്റ്, ജൈവവള നിർമാണം, തഴപ്പായിൽ നിന്നുള്ള മൂല്യവർധിത ഉൽപന്നങ്ങളുടെ നിർമാണം എന്നിവയാണ് നഗരസഭ വാർഷിക പദ്ധതിയിൽ ഉൾെപ്പടുത്തിയിട്ടുള്ളത്. പദ്ധതി െചലവി​െൻറ 75 ശതമാനംവരെ സബ്സിഡി നൽകാനുള്ള നിർദേശവും അംഗീകരിച്ചു. നഗരസഭ അധ്യക്ഷൻ സി.സി. വിപിൻചന്ദ്രൻ സെമിനാർ ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷ ഷീല രാജ് കമൽ അധ്യക്ഷത വഹിച്ചു. വ്യവസായ വകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥരായിരുന്ന എം.എസ്. സദാനന്ദൻ, കെ.എ. കദീജാബി എന്നിവർ ക്ലാസെടുത്തു. കെ.എം. ബേബി മോഡറേറ്ററായിരുന്നു. സി.കെ. രാമനാഥൻ, ശോഭാ ജോഷി, പി.എൻ. രാമദാസ്, തങ്കമണി സുബ്രഹ്മണ്യൻ, വി.ജി. ഉണ്ണികൃഷ്ണൻ, കെ.ആർ. ജൈത്രൻ, കെ.എസ്. കൈസാബ്, ലതാ ഉണ്ണികൃഷ്ണൻ, മുനിസിപ്പൽ സെക്രട്ടറി എൻ.സി. വിജയൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story