Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Oct 2017 10:32 AM IST Updated On
date_range 23 Oct 2017 10:32 AM ISTവ്യവസായ ഓർഡിനൻസ്: എ.എം.എം.ഒ.ഐ സ്വാഗതം ചെയ്തു
text_fieldsbookmark_border
തൃശൂർ: സംസ്ഥാനത്ത് വ്യവസായം ആരംഭിക്കാന്‍ 30 ദിവസത്തിനകം ലൈസന്‍സ് ലഭ്യമാക്കുന്നതിനുള്ള ഓർഡിനന്‍സിനെ എ.എം.എം.ഒ.ഐ (ആയൂർവേദിക് മെഡിസിൻ മാനുഫാക്ചറേഴ്സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ) സ്വാഗതം ചെയ്തു. അപേക്ഷിച്ച് 30 ദിവസം കഴിഞ്ഞാല്‍ ലൈസന്‍സ് ലഭിച്ചതായി കണക്കാക്കി സംരംഭം ആരംഭിക്കാം എന്ന ഒാർഡിനൻസിലെ വ്യവസ്ഥ വ്യവസായ മേഖലയിൽ വലിയ കുതിപ്പുണ്ടാക്കുമെന്ന് എ.എം.എം.ഒ.ഐ ജനറൽ സെക്രട്ടറി ഡോ. ഡി. രാമനാഥൻ പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു. അപേക്ഷ പരിശോധിച്ച ജില്ല സമിതിയുടെ റിപ്പോര്‍ട്ടിെൻറ അടിസ്ഥാനത്തില്‍ മാത്രമേ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കാന്‍ കഴിയുകയുള്ളൂവെന്ന ഓര്‍ഡിനന്‍സിലെ വ്യവസ്ഥ ഇന്നുള്ള പല വ്യവസായങ്ങളുടെ നിലനിൽപ്പിനും പുതിയ സംരംഭങ്ങളുടെ തുടക്കത്തിനും ഉപകാരപ്രദമാവുമെന്ന് അദ്ദേഹംചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story