Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനിർത്തിയിട്ട ബസില്‍...

നിർത്തിയിട്ട ബസില്‍ ബൈക്കിടിച്ച് ആശുപത്രി ജീവനക്കാരന് പരിക്ക്

text_fields
bookmark_border
മാള: തിരുനാളില്‍ പങ്കെടുത്ത് മടങ്ങവേ നിർത്തിയിട്ട ബസില്‍ ബൈക്കിടിച്ച് മാള സർക്കാർ ആശുപത്രിയിലെ ജീവനക്കാരനായ യാത്രികന് പരിക്ക്. കോട്ടമുറി കൊടിയൻ ലോനപ്പ‍​െൻറ മകൻ ജോയിക്കാണ്(46) പരിക്കേറ്റത്. ഞായറാഴ്ച രാവിലെ പത്തിനാണ് സംഭവം. കോട്ടക്കൽ സ​െൻറ് തെരേസാസ് പള്ളിയിൽ തിരുനാളിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന ജോയി. പള്ളി സ്റ്റോപ്പിൽ നിർത്തിയിട്ടിരുന്ന സ്വകാര്യ ബസിൽ ബൈക്ക് ഇടിക്കുകയായിരുന്നു. തലയ്ക്കും വലതു കൈക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story