Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Oct 2017 10:32 AM IST Updated On
date_range 23 Oct 2017 10:32 AM ISTമാങ്കുറ്റിപ്പാടത്ത് നെൽച്ചെടികളിൽ ഓലചുരുട്ടിപ്പുഴു ശല്യം
text_fieldsbookmark_border
കോടാലി: മറ്റത്തൂര്‍ പഞ്ചായത്തിലെ മാങ്കുറ്റിപ്പാടം പാടശേഖരത്തില്‍ ഓലചുരുട്ടിപ്പുഴുവിെൻറ ശല്യം കര്‍ഷകര്‍ക്ക് ദുരിതമാകുന്നു. ഞാറുനട്ട് മൂന്നാഴ്ച പ്രായമായ നെൽച്ചെടികളിലാണ് പുഴുക്കളുടെ ശല്യമുള്ളത്. മാങ്കുറ്റിപ്പാടം പാടശേഖരത്തിെൻറ കിഴക്കന്‍ ഭാഗത്തുള്ള നെല്‍കൃഷിയിലാണ് ഇവ കൂടുതൽ കാണുന്നത്. രണ്ടാം വിള മാത്രം ഇറക്കുന്ന ഈ പാടത്ത് ഇത്തവണ 150 ദിവസത്തെ മൂപ്പുള്ള പൊന്മണി വിത്താണ് മുണ്ടകൻ കൃഷിക്കായി ഉപയോഗിച്ചിരിക്കുന്നത്. കാലാവസ്ഥയിലുണ്ടാകുന്ന മാറ്റമാണ് കീടബാധക്ക് കാരണമാകുന്നതെന്ന് കര്‍ഷകര്‍ പറഞ്ഞു. ഓലചുരുട്ടിപ്പുഴുവിെൻറ ശല്യം വ്യാപകമായാല്‍ നെല്‍ച്ചെടികളുടെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുകയും വിളവുകുറയാനിടയാക്കുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story