Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Oct 2017 10:32 AM IST Updated On
date_range 23 Oct 2017 10:32 AM ISTപുതിയ എസ്്റ്റിമേറ്റിന് അനുമതിയില്ല; പീലാര്‍മുഴി പദ്ധതി ആശങ്കയിൽ
text_fieldsbookmark_border
ചാലക്കുടി: കാൽ നൂറ്റാണ്ടിലേറെയായി കോടശ്ശേരി പഞ്ചായത്തിലെ ജനങ്ങള്‍ പ്രതീക്ഷയർപ്പിച്ച് കഴിയുന്ന പീലാര്‍മുഴി ചെറുകിട ജലസേചന പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് പുതിയ എസ്റ്റിമേറ്റിന് അനുമതി ലഭിക്കാത്തത് തടസ്സമാകുന്നു. 32.25 ലക്ഷം രൂപയുടേതാണ് പുതിയ എസ്റ്റിമേറ്റ്. 2013ലാണ് പീലാര്‍മുഴി വിവിധോദേശ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചത്. ഇതിനു ശേഷം സമര്‍പ്പിച്ച വിശദമായ എസ്റ്റിമേറ്റ് പ്രകാരം 310.93 ലക്ഷം രൂപയുടെ സാങ്കേതിക അനുമതി ഇറിഗേഷന്‍ ചീഫ് എൻജിനീയറില്‍നിന്ന് ലഭിച്ചു. സിവില്‍വര്‍ക്കിനായി 218 ലക്ഷം രൂപയും ഇലക്ട്രിക് വര്‍ക്കിനായി 49.58 ലക്ഷം രൂപയും മെക്കാനിക്കല്‍ വര്‍ക്കിനായി 43.35 ലക്ഷം രൂപയുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കോടശ്ശേരി പഞ്ചായത്തിലെ ഏഴുമുതല്‍ പത്ത് വരെയുള്ള വാര്‍ഡുകളില്‍ ഉള്‍പ്പെട്ട ആയിരം ഏക്കറിലേക്ക് ജലസേചനം നടത്താൻ ലക്ഷ്യമിടുന്നതാണ് പീലാര്‍മുഴി പദ്ധതി. രണ്ടായിരത്തില്‍പരം കുടുംബങ്ങള്‍ക്കാണ് ഇതിെൻറ പ്രയോജനം ലഭിക്കുക. നിലവിൽ ജലത്തിനായി കോടശ്ശേരി പഞ്ചായത്തിെൻറ കിഴക്കുഭാഗത്തെ പ്രദേശങ്ങള്‍ കനാലിനെയും പടിഞ്ഞാറുഭാഗത്തെ പ്രദേശങ്ങള്‍ ബോര്‍വെല്ലിനെയുമാണ് ആശ്രയിക്കുന്നത്. വേനലിൽ കൃഷിക്ക് മാത്രമല്ല കുടിവെള്ളത്തിനും കടുത്ത ക്ഷാമം അനുഭവപ്പെടാറുണ്ട്. പദ്ധതി ആരംഭിച്ചാൽ ഇതിന് പരിഹാരമാകും. അടുത്ത വേനലിലെങ്കിലും പദ്ധതി പ്രവര്‍ത്തനം ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആഗ്രഹം. ടി.എം. ജേക്കബ് ജലസേചന മന്ത്രിയായിരിക്കെ പദ്ധതിയുടെ പ്രഖ്യാപനം നടന്നിരുന്നെങ്കിലും ബജറ്റില്‍ തുക വകയിരുത്തിയില്ല. ബി.ഡി. ദേവസി എം.എല്‍.എയുടെ ശ്രമഫലമായാണ് ഇപ്പോള്‍ പദ്ധതി പ്രവർത്തനം പുനരാരംഭിക്കുന്നത്. 73 സെൻറ് സ്ഥലം കോടശ്ശേരി പഞ്ചായത്ത് ഏറ്റെടുത്ത് പദ്ധതിക്ക് വേണ്ടി ജലസേചന വകുപ്പിന് വിട്ടുകൊടുത്തിട്ടുണ്ട്. പദ്ധതിക്ക് ആവശ്യമായ ജലം പീലാര്‍മുഴിയില്‍ നിലവിലുള്ള കുളത്തില്‍നിന്നാണ് പമ്പ് ചെയ്യുക. ഏകദേശം 300 അടി ഉയരത്തിലേക്ക് വെള്ളം എത്തിക്കുന്നതിന് ആദ്യഘട്ടത്തില്‍ 100 എച്ച്.പിയുടെ നാല് മോട്ടോറുകളും രണ്ടാംഘട്ടത്തില്‍ 120 എച്ച്.പിയുടെ മൂന്ന് മോട്ടോറുകളുമാണ് സ്ഥാപിക്കുക. 2000 ഘനമീറ്റര്‍ വെള്ളം സംഭരണശേഷിയുള്ള കുളത്തിലേക്ക് ജലവിതാനം നിലനിര്‍ത്തുന്നതിനായി സമീപത്തുള്ള കപ്പത്തോട്ടില്‍ ക്രോസ്ബാര്‍ നിര്‍മിച്ച് വെള്ളം കടത്തിവിടുന്നതുള്‍പ്പെടെ പദ്ധതിയുടെ പണികള്‍ ഏകദേശം പൂര്‍ത്തിയായിട്ടുണ്ട്. എന്നാല്‍ പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് ഇനിയും തുക ആവശ്യമാണ്. 'പ്രാഥമിക ആരോഗ്യകേന്ദ്രത്തിെൻറ പദവി ഉയര്‍ത്തണം' ചാലക്കുടി: കുണ്ടുകുഴിപ്പാടം പ്രാഥമികാരോഗ്യകേന്ദ്രം പദവി ഉയർത്തണമെന്നും ഡോക്ടര്‍മാരെ നിയമിക്കണമെന്നും സി.പി.ഐ കുണ്ടുകുഴിപ്പാടം ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. ജില്ല എക്സിക്യൂട്ടീവ് അംഗം കെ.കെ. ഷെല്ലി ഉദ്ഘാടനം ചെയ്തു. പി.കെ. കറപ്പൻ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി പി.എം. വിജയന്‍, ലോക്കല്‍ സെക്രട്ടറി എം.ഡി. ബാഹുലേയന്‍, രമ ബാഹുലേയന്‍, ടി.എന്‍. ജോഷി, എന്‍.എ. ദാമോദരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സെക്രട്ടറിയായി എം.വി. അനിലനേയും, അസി.സെക്രട്ടറിയായി പി.കെ. കറപ്പനേയും തിരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story