Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Oct 2017 10:32 AM IST Updated On
date_range 23 Oct 2017 10:32 AM ISTകരുണ ഭവനിൽ ഭക്ഷ്യ ദിനാഘോഷവുമായി വിദ്യാർഥികൾ
text_fieldsbookmark_border
മാള: ഗവ. മോഡൽ എൽ.പി സ്കൂൾ വിദ്യാർഥികൾ കരുണ ഭവനിൽ ഭക്ഷ്യ ദിനാചരണം സംഘടിപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി കെ.പി. അയിഷ ഉദ്ഘാടനം ചെയ്തു. അധ്യാപിക ജാൻസി ഭക്ഷ്യദിന സന്ദേശം നൽകി. നാടൻ വിഭവങ്ങളുടെ പാചകക്കുറിപ്പുകൾ ചേർത്ത് തയ്യാറാക്കിയ പലഹാരപ്പതിപ്പ് എം.ജെ. ഗ്രേസി പ്രകാശനം ചെയ്തു. പോഷകസമൃദ്ധമായ ഏറ്റവും കുറഞ്ഞ സമയത്തിൽ തയ്യാറാക്കുവാൻ കഴിയുന്ന വിഭവത്തിെൻറ കുറിപ്പിന് സമ്മാനവും നൽകി. തുടർന്ന് ഹ്രസ്വചിത്ര പ്രദർശനം നടത്തി. സ്കൂൾ പരിസരത്തുള്ള കരുണഭവൻ വൃദ്ധമന്ദിരം സന്ദർശിച്ചു ഇവർക്ക് ആഹാരത്തിനുള്ള അരി, പച്ചക്കറി പഴവർഗങ്ങൾ എന്നിവ കൈമാറി. സ്കൂൾ ലീഡർ പി.യു. ഗായത്രി, പ്രധാനാധ്യാപിക കോമളവല്ലി, അധ്യാപകരായ ഷൈബി, വിജയൻ, മിനി, സ്മിത എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story