Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആലുക്കപ്പാടം റോഡ്...

ആലുക്കപ്പാടം റോഡ് തകർന്നു

text_fields
bookmark_border
കൊടകര: മറ്റത്തൂര്‍ പഞ്ചായത്തിലെ മന്ദരപ്പിള്ളി- ആലുക്കപ്പാടം റോഡ് തകര്‍ന്ന് യാത്ര ദുരിതമായി. വാസുപുരം -ചെമ്പുച്ചിറ റോഡിനേയും മുപ്ലിയം -കോടാലി റോഡിനേയും ബന്ധിപ്പിക്കുന്ന ഈ ലിങ്ക് റോഡിലൂടെ സ്‌കൂള്‍ ബസുകളുള്‍പ്പടെ നിരവധി വാഹനങ്ങളാണ് കടന്നുപോകുന്നത്. മുപ്ലിയം, നൂലുവള്ളി, ഉപ്പുഴി പ്രദേശങ്ങളിലുള്ളവര്‍ കൊടകര ദേശീയപാതയിലെത്താന്‍ ആശ്രയിക്കുന്നതും ഈ റോഡിനെയാണ്. ടാർ ഇളകി കുഴികള്‍ രൂപപ്പെട്ടത് ഈവഴിയിലൂടെയുള്ള യാത്ര ദുരിതപൂര്‍ണമാക്കുന്നു. ആലുക്കപ്പാടത്താണ് റോഡ് നിറയെ കുഴികളായത്. റോഡ് അറ്റകുറ്റപണി നടത്തി സഞ്ചാര യോഗ്യമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story