Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബന്ധുവീട്ടിൽനിന്ന്...

ബന്ധുവീട്ടിൽനിന്ന് വജ്രമാല മോഷ്്ടിച്ച യുവാവ് അറസ്്റ്റിൽ

text_fields
bookmark_border
ആമ്പല്ലൂര്‍: -ബന്ധുവീട്ടില്‍നിന്ന് വജ്രമാല മോഷ്ടിച്ച യുവാവിനെ പുതുക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. രാപ്പാള്‍ പള്ളം വളപ്പില വീട്ടില്‍ പ്രമോദിനെയാണ് (32) അറസ്റ്റ് ചെയ്തത്. ഈ മാസം ഏഴിനായിരുന്നു സംഭവം. ബന്ധുവായ കുറുമാലി വളപ്പില ലോനപ്പ‍​െൻറ വീട്ടില്‍ കല്യാണതലേന്ന് അലമാരയില്‍ സൂക്ഷിച്ചിരുന്ന 45,000 രൂപ വിലയുള്ള മാല ഇയാള്‍ മോഷ്ടിക്കുകയായിരുന്നു. ഇതുകണ്ട ലോനപ്പ‍​െൻറ വീട്ടുകാര്‍ മാല തിരിച്ചു നല്‍കാന്‍ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ തരാമെന്ന് പറഞ്ഞ് പോകുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ദിവസങ്ങള്‍ കഴിഞ്ഞിട്ടും നല്‍കാതായതോടെ ലോനപ്പന്‍ പൊലീസില്‍ പരാതി നല്‍കി. പുതുക്കാട് എസ്‌.ഐ രജനീശ​െൻറ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story