Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപൂങ്കുന്നത്തെ...

പൂങ്കുന്നത്തെ ആഫ്രിക്കൻ ഒച്ച് ഭീഷണി

text_fields
bookmark_border
തൃശൂർ: പൂങ്കുന്നത്തെ ആഫ്രിക്കന്‍ ഒച്ചിനെ നിയന്ത്രിക്കാനുള്ള കോർപറേഷൻ പ്രത്യേക സംഘത്തി​െൻറ പ്രതിരോധ നടപടികൾ തിങ്കളാഴ്ച തുടങ്ങും. റെയിൽവേ ക്വാർട്ടേഴ്സുകളിൽ ഒച്ചി​െൻറ ശല്യം സഹിക്കാതെ താമസക്കാർ ഒഴിഞ്ഞു. പൂങ്കുന്നത്ത് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ മാലിന്യം ഇവ വ്യാപിക്കാൻ കാരണമായെന്നാണ് വിലയിരുത്തൽ. നിയന്ത്രണം ശ്രമകരമാണെന്നും തുടർച്ചയായ ഏകോപിപ്പിച്ച പ്രതിരോധ പ്രവർത്തനം വേണമെന്നുമാണ് സ്ഥലം സന്ദർശിച്ച കേരള വന ഗവേഷണ കേന്ദ്രത്തി​െൻറയും കാർഷിക സർവകലാശാലയുടെയും അഭിപ്രായം. റെയില്‍വേ ട്രാക്കി​െൻറ പരിസരങ്ങളില്‍ കുമിഞ്ഞു കൂടിയ മാലിന്യങ്ങളും വീട്ടുവളപ്പിലെ ജൈവമാലിന്യവും കുറ്റിക്കാടുകളും ആഫ്രിക്കന്‍ ഒച്ചി​െൻറ വംശ വര്‍ധനക്ക് കാരണമായിട്ടുണ്ടെന്നും മാലിന്യക്കൂനകള്‍ ഒഴിവാക്കിയില്ലെങ്കില്‍ ഒച്ചി​െൻറ വ്യാപനം അനിയന്ത്രിതമാകുമെന്ന മുന്നറിയിപ്പും നൽകി. മ്യാൻമറിൽനിന്ന് മരത്തടി ഇറക്കുമതി ചെയ്തതിലൂടെയാണ് മെനിഞ്ജൈറ്റിസ് രോഗത്തിന് വരെ കാരണമായേക്കാവുന്ന ആഫ്രിക്കൻ ഒച്ചുകൾ കേരളത്തിൽ എത്തിയതെന്ന് സംശയിക്കുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story