Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകര്‍ണാടകയില്‍നിന്നുള്ള ...

കര്‍ണാടകയില്‍നിന്നുള്ള 10 തൊഴിലാളികള്‍ മഹാരാഷ്​ട്രയില്‍ വാഹനാപകടത്തില്‍ മരിച്ചു

text_fields
bookmark_border
മംഗളൂരു: കല്‍ബുര്‍ഗി ജില്ലയില്‍നിന്ന് മഹാരാഷ്ട്രയിലെ ഷഹ്ബാദ് ജില്ലയിലേക്ക് കല്ലുകള്‍ കയറ്റി പോവുകയായിരുന്ന ലോറിമറിഞ്ഞ് 10 തൊഴിലാളികള്‍ മരിച്ചു. മഹാരാഷ്ട്രയില്‍ സങ്ക്ളി ജില്ലയിലെ കാരാഡ് ഞായറാഴ്ച പുലര്‍ച്ചെ മൂന്നരയോടെ മറിഞ്ഞ ലോറിയിലെ കല്ലുകള്‍ക്കടിയിൽപെട്ടാണ് കൂട്ടദുരന്തം. ഭേമരായ മനൂര്‍ (65), കുടുംബാംഗങ്ങളായ അമ്മവ്വ മരൂറ (55), അപ്പണ്ണ മനൂർ (38), നിസാര്‍ അങ്കലഗി (37), ഭാര്യ കമറൂലാബി (35), മകള്‍ ചാന്ദ്ബി (14), മംഗളൂരുവിലെ സങ്കവ്വ സിദ്ധപ്പ കോഗനൂര്‍ (50), ഇന്ദിയിയിലെ സുരേഷ് രതോഡ് (50), ജീവഗ്രി സ്വദേശി ശ്രീമന്ത ഗൗഡ (50), ബിദറിലെ ഇറമ്മ ദന്തഗോളി (45) എന്നിവരാണ് മരിച്ചത്. 30 തൊഴിലാളികളാണ് ലോറിയിലുണ്ടായിരുന്നത്. 20 പേര്‍ക്ക് പരിക്കേറ്റു. അപകടത്തെത്തുടര്‍ന്ന് ഡ്രൈവര്‍ രക്ഷപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story