Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആദരിച്ചു

ആദരിച്ചു

text_fields
bookmark_border
ഇരിങ്ങാലക്കുട: മികച്ച കായികാധ്യാപകനുള്ള സംസ്ഥാന അവാർഡ് നേടിയ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ വൈസ് പ്രിൻസിപ്പലും കായിക വകുപ്പ് മേധാവിയും ആയ ഫാ. ജോയ് പീണിക്കാപറമ്പിലിനെ ലിറ്റിൽ ഫ്ലവർ കോൺവ​െൻറ് ഹൈസ്കൂളിൽ . പി.ടി.എ പ്രസിഡൻറ് പി.ടി. ജോർജ് ഉപഹാരം നൽകി. പ്രധാനാധ്യാപിക സി. റോസ്ലെറ്റ്, പി.ടി.എ ഭരണസമിതി അംഗം വി.എം. റഊഫ്, സി. ധന്യ എന്നിവർ സംസാരിച്ചു. ഫോട്ടോ ക്യാപ്ഷൻ: മികച്ച കായികാധ്യാപകനുള്ള സംസ്ഥാന അവാർഡ് നേടിയ ഫാ. ജോയ് പീണിക്കാപ്പറമ്പിലിന് ഇരിങ്ങാലക്കുട ലിറ്റിൽ ഫ്ലവർ കോൺവ​െൻറ് സ്കൂൾ പി.ടി.എ പ്രസിഡൻറ് പി.ടി. ജോർജ് ഉപഹാരം നൽകുന്നു പ്രവാസി അസോ. വാർഷികം കരൂപ്പടന്ന: വെള്ളാങ്ങല്ലൂർ പഞ്ചായത്ത് പ്രവാസി അസോസിയേഷ​െൻറ രണ്ടാം വാർഷികാഘോഷവും കുടുംബ സംഗമവും വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പ്രസന്ന അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പ്രവാസി അസോസിയേഷൻ പ്രസിഡൻറ് കെ.എസ്. അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ.എച്ച്. ബാവ പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു. ടി.എം. മുഹമ്മദ്, എ.കെ. മനാഫ്, പി.എം. അലി, പി.കെ. അബ്ദുൽ ഖാദർ, എം.കെ. സുഗതൻ, എ.എം. ഷാജഹാൻ, പി.എം. അൽത്താഫ്, ഗ്രാമപഞ്ചായത്ത് അംഗം ആമിനാബി, എ.എച്ച്. ബാവ, അപ്പാട്ട് ജയരാജൻ എന്നിവർ സംസാരിച്ചു. ഇ.എസ്. മാളവിക, ഷംസുദ്ധീൻ മുടവൻകാട്ടിൽ എന്നിവർ ഗാനാലാപനം നടത്തി. ഫോട്ടോ കാപ്ഷൻ: വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രവാസി അസോസിയേഷൻ വാർഷികവും കുടുംബ സംഗമവും വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പ്രസന്ന അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story