Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Oct 2017 10:34 AM IST Updated On
date_range 22 Oct 2017 10:34 AM ISTകുടിവെള്ളക്ഷാമം നേരിടാൻ 'മഴപ്പൊലിമ' എല്ലായിടത്തേക്കും
text_fieldsbookmark_border
തൃശൂർ: മഴവെള്ള സംഭരണത്തിെൻറ തൃശൂർ മോഡൽ 'മഴപ്പൊലിമ' സംസ്ഥാനത്ത് എല്ലായിടത്തേക്കും വ്യാപിപ്പിക്കുന്നു. വി.കെ. ബേബി കലക്ടർ ആയിരിക്കേ 2009ല്‍ തൃശൂരില്‍ തുടങ്ങിയ പദ്ധതി പിന്നീട് കോഴിക്കോട്, കോട്ടയം, മലപ്പുറം, പാലക്കാട്, പത്തനംതിട്ട, കൊല്ലം ജില്ലകളിൽ നടപ്പാക്കിയിരുന്നു. വേനൽകാലത്ത് കടുത്ത കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന പ്രദേശങ്ങൾ ഉൾെപ്പടെ സംസ്ഥാനത്ത് എല്ലായിടത്തേക്കും പദ്ധതി വ്യാപിപ്പിക്കാനാണ് ശ്രമം. പദ്ധതി നടത്തിപ്പിനായി സംസ്ഥാനതല കർമസേന രൂപവത്കരിച്ചു. ഇപ്പോൾ തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷൽ സെക്രട്ടറിയായ വി.കെ. ബേബിയാണ് സേനയുടെ ചെയർമാൻ. ഹരിതകേരളം മിഷെൻറ കീഴിൽ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് എല്ലാ ജില്ലകളിലും മഴപ്പൊലിമ തുടങ്ങുന്നത്. വീടുകളിലെ മേല്‍ക്കൂരയില്‍ വീഴുന്ന മഴവെള്ളം ചെറുപൈപ്പുകള്‍ ഉപയോഗിച്ച് കിണറുകളിലേക്കു ശേഖരിക്കുന്നതാണ് പദ്ധതി. ആദ്യത്തെ ഒന്നോ രണ്ടോ മഴക്കു ശേഷം വെള്ളം പൈപ്പിലൂടെ കിണറിനടുത്തേക്ക് തുറന്നുവിടുകയോ ഫില്‍ട്ടറിലൂടെ കിണറ്റില്‍ ഇറക്കുകയോ ചെയ്യാം. 1000 ചതുരശ്ര അടിയുള്ള വീടിെൻറ മേല്‍ക്കൂരയില്‍ നിന്ന് വര്‍ഷം ശേഖരിക്കാവുന്ന മഴവെള്ളം രണ്ടുലക്ഷം ലിറ്ററാണ്. പദ്ധതി വിജയകരമാക്കാനുള്ള പ്രവർത്തനങ്ങളാണ് കർമസേന ആസൂത്രണം െചയ്യുന്നത്. ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ചെയര്‍മാെൻറ നേതൃത്വത്തില്‍ പത്തംഗ കോര്‍ ടീം രൂപവത്കരിച്ചിട്ടുണ്ട്. ശാസ്ത്ര സാങ്കേതിക സ്ഥാപനം, സര്‍ക്കാര്‍ ഇതര ഏജന്‍സി, സ്വകാര്യ മേഖല എന്നിവിടങ്ങളിൽ നിന്ന് സാങ്കേതിക വിദഗ്ധരെ ഉള്‍പ്പെടുത്താനുള്ള അധികാരം കർമസേനക്കുണ്ട്. മഴവെള്ള സംഭരണ പരിശീലന പ്രചാരണ ഏകോപന സെല്‍ രൂപവത്കരിക്കാന്‍ തൃശൂർ കിലക്ക് നിർദേശം നൽകിയിട്ടുണ്ട്. ജനപങ്കാളിത്തത്തോടെ ജലസംരക്ഷണ പരിപാടികള്‍ ഏറ്റെടുക്കുന്നതിന് വിവിധ തലങ്ങളില്‍ ആവശ്യമായ പരിശീലനം നല്‍കുന്നതിനാണ് സെൽ. സാങ്കേതിക സഹായത്തിന് ഹരിത കേരള മിഷനിൽ നിന്നും പദ്ധതി രേഖകൾ തയാറാക്കാൻ മഹാത്മാഗാന്ധി തൊഴിലുറപ്പ് മിഷനിൽ നിന്നും ഉദ്യോഗസ്ഥരെ നിയമിക്കും. പ്രചാരണ പരിശീലന പരിപാടികളുടെ ഏകോപനത്തിന് കിലയിലെ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story