Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആഫ്രിക്കൻ ഒച്ചിെൻറ...

ആഫ്രിക്കൻ ഒച്ചിെൻറ സാന്നിധ്യം കോട്ടപ്പുറത്തും കണ്ടെത്തി

text_fields
bookmark_border
തൃശൂർ: പൂങ്കുന്നത്ത് കാണപ്പെട്ട ആഫ്രിക്കന്‍ ഒച്ചുകള്‍ കൂടുതല്‍ ഭാഗങ്ങളിലേക്ക് പടരുന്നു. കോട്ടപ്പുറം മേഖലയിലും ഒച്ചുകളെ കണ്ടെത്തി. ഇതേത്തുടർന്ന് ആഫ്രിക്കൻ ഒച്ചുകളുടെ നിർമാർജനത്തിന് കോർപറേഷൻ 15 അംഗ പ്രത്യേക സംഘത്തെ നിയോഗിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി. ഇതിനിടെ കാർഷിക സർവകലാശാലയുടെ കീട ശാസ്ത്ര വിഭാഗം പൂങ്കുന്നം റെയിൽവേ ഗേറ്റ് പരിസരം സന്ദർശിച്ചു. ഡോ.മധു സുബ്രഹ്മണ്യ​െൻറ നേതൃത്വത്തിലുള്ള സംഘമാണ് ശനിയാഴ്ച ഉച്ചകഴിഞ്ഞ് എത്തിയത്. പ്രദേശം സന്ദർശിച്ച സംഘം പ്രതിരോധ നടപടികൾ ഊർജിതമാക്കാനും, വ്യാപനം തടയുന്നതിനും നിർദേശിച്ചു. ഒച്ചിനെ കണ്ടെത്തിയ പ്രദേശം കാട് പിടിച്ച് ഈർപ്പമേറി കിടന്നിരുന്നതാണ് ഇതി​െൻറ വ്യാപനത്തിന് കാരണമായതെന്ന് സംഘം വിലയിരുത്തി. കോർപറേഷന് നൽകിയ നിർദേശത്തെത്തുടർന്ന് ഇവിടെ കാട് പിടിച്ചു കിടക്കുന്ന പ്രദേശം വെട്ടിവെളുപ്പിക്കുന്ന പ്രവൃത്തികളും ആരോഗ്യവിഭാഗം ആരംഭിച്ചു. നാട്ടുകാരും ഉപ്പ് വിതറിയുള്ള പ്രതിരോധ പ്രവർത്തനങ്ങളിൽ രംഗത്തുണ്ട്. പൊതുസ്ഥലങ്ങളിൽ ആഫ്രിക്കൻ ഒച്ചി​െൻറ ശല്യമുണ്ടെങ്കിൽ െഹൽത്ത് ഇൻസ്പെക്ടറെ വിവരം അറിയിക്കുകയോ, 7012072335 എന്ന നമ്പറിൽ ബന്ധപ്പെടുകയോ വേണമെന്ന് കോർപറേഷൻ ആരോഗ്യവിഭാഗം സൂപ്പർവൈസർ അറിയിച്ചു. അടുക്കളത്തോട്ടം വെട്ടി നശിപ്പിച്ച് പ്രതിരോധം ആഫ്രിക്കൻ ഒച്ചി​െൻറ ശല്യത്തിൽ വീട്ടുവളപ്പിൽ വിളയിച്ചെടുത്ത പച്ചക്കറി ഉപയോഗിക്കാതെ വെട്ടിനശിപ്പിച്ച് പ്രദേശവാസികൾ. ഒച്ച് പറ്റപ്പിടിച്ചിരിക്കാൻ സാധ്യതയുണ്ടെന്നതും, ഇത് ആരോഗ്യപ്രശ്നമുണ്ടാക്കുമെന്ന മുന്നറിയിപ്പിനെയും തുടർന്നാണ് ഒച്ച് നിർമാർജനത്തിന് മുറ്റത്തെ വിള പോലും കൂട്ടത്തോടെ വെട്ടി നശിപ്പിക്കുന്നത്. വാഴക്കുലകളും,വാഴയിലകള്‍, കറി വേപ്പില പോലും ഉപയോഗിക്കുന്നില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ചാക്ക് നനച്ചിട്ട് കൂട്ടത്തോടെ കൊല്ലാം വൈകീട്ടും, രാവിലെയും ചാക്ക് നനച്ചിട്ട് ഒച്ചുകളെ കൂട്ടത്തോടെ കൊല്ലാനാവുമെന്ന് കാർഷിക സർവകലാശാല കീടശാസ്ത്ര വിഭാഗം ശാസ്ത്രജ്ഞൻ ഡോ.മധു സുബ്രഹ്മണ്യൻ നിർദേശിച്ചു. ഈർപ്പമുള്ളിടത്തേക്കാണ് ഇവ വ്യാപിക്കുക. സന്ധ്യയോടെ ചാക്ക് നനച്ചിട്ട് മണിക്കൂറുകൾക്കകം കൂട്ടത്തോടെ ഇതിൽ പെരുകും. ഇവയെ കല്ലുപ്പും കുമ്മായവും ഉപയോഗിച്ചോ, തുരിശും പുകയിലയും ചേർത്ത മിശ്രിതമുപയോഗിച്ചോ, മറ്റ് മരുന്നുകളുപയോഗിച്ചോ കൊല്ലാം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story