Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജങ്കാർ നിലച്ചതറിയാതെ

ജങ്കാർ നിലച്ചതറിയാതെ

text_fields
bookmark_border
അഴീക്കോട്: കടത്ത് കടക്കാനെത്തിയ വിദേശികൾ സമരത്തിന് അഭിവാദ്യമർപ്പിച്ച് മടങ്ങി. മൈസൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ സൈക്കിളിലെത്തിയ വിനോദ സഞ്ചാരികളുടെ സംഘമാണ് സമരപ്പന്തലിലെത്തി കോൺഗ്രസി​െൻറ നിരാഹാര സമരത്തിന് അഭിവാദ്യമർപ്പിച്ചത്. ആസ്ട്രേലിയ, ഇംഗ്ലണ്ട് തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്ന് വനിതകൾ ഉൾപ്പെടെ ഇരുപതിലേറെ പേരാണ് ഉച്ചയോടെ ജെട്ടിയിൽ എത്തിയത്. ജങ്കാർ പ്രതീക്ഷിച്ച് എത്തിയവരെ കരകടത്താൻ നാട്ടുകാർ മത്സ്യബന്ധന ബോട്ട് സംഘടിപ്പിക്കാൻ ശ്രമിെച്ചങ്കിലും നടന്നില്ല. ഗൂഗിൾ മാപ്പ് നോക്കിയുള്ള യാത്രയിൽ എളുപ്പവഴി തേടിയാണ് ഇതുവഴി വിനോദ സഞ്ചാരികളെത്തുന്നത്. അഞ്ചാം ദിവസം പിന്നിട്ട റിലേ സമരത്തിൽ കെ.എസ്. രാജീവൻ, നൗഷാദ് എന്നിവരാണ് ശനിയാഴ്ച നിരാഹാരമനുഷ്ഠിച്ചത്. കവിത ശിൽപശാല കൊടുങ്ങല്ലൂർ: മാനവികതയുടെ ഗിരിശൃംഗങ്ങൾ കയറിയ കവിയാണ് എ. അയ്യപ്പനെന്ന് ആന്ധ്രാ സർക്കാർ ഒാണററി ലിറ്റററി അൈഡ്വസറും കവിയുമായ പത്മജ അയ്യങ്കാർ പറഞ്ഞു. എ. അയ്യപ്പൻ കവിത പഠനകേന്ദ്രം ട്രസ്റ്റി​െൻറ കാവ്യോത്സവത്തിൽ കവിത ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്യാസാ എന്ന ഹിന്ദി ചലച്ചിത്രത്തെ അനുസ്മരിപ്പിക്കുന്ന വിസ്മയമായിരുന്നു അയ്യപ്പ​െൻറ ജീവിതം -അവർ പറഞ്ഞു. ഡോ. സന്തോഷ് അധ്യക്ഷത വഹിച്ചു. ഡോ. എം.എസ്. പോൾ, വി.ആർ. നരേന്ദ്രൻ, സെബാസ്റ്റ്യൻ, യു.ടി. പ്രേംനാഥ്, പി.ടി. മാർട്ടിൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story