Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവടക്കൻ മേഖല ജാഥക്ക്​...

വടക്കൻ മേഖല ജാഥക്ക്​ സ്വീകരണം

text_fields
bookmark_border
ഇരിങ്ങാലക്കുട: ഇടതുമുന്നണി ജനജാഗ്രത യാത്രയുടെ കോടിയേരി ബാലകൃഷ്ണൻ നയിക്കുന്ന വടക്കൻ മേഖല ജാഥക്ക് നവംബർ മൂന്നിന് മൂന്ന് മണിക്ക് ഇരിങ്ങാലക്കുട ടൗൺ ഹാൾ കോമ്പൗണ്ടിൽ സ്വീകരണം നൽകും. സ്വീകരണ പരിപാടി വിജയിപ്പിക്കാനുള്ള സംഘാടക സമിതി രൂപവത്കരണ യോഗം പ്രഫ. കെ.യു. അരുണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി. മണി അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ചെയർമാനായി പി. മണി, കൺവീനറായി കെ.പി. ദിവാകരൻ എന്നിവരെ നിശ്ചയിച്ചു. കൂടല്‍മാണിക്യം കുട്ടന്‍കുളം മലിനമയം ഇരിങ്ങാലക്കുട: ചരിത്രപ്രസിദ്ധ സമരങ്ങള്‍ക്ക് സാക്ഷിയായ കൂടല്‍മാണിക്യം കുട്ടന്‍കുളം ചണ്ടിയും പായലും ചീഞ്ഞ് മലിനമയമായി. ദുര്‍ഗന്ധം മൂലം ക്ഷേത്രദര്‍ശനത്തിനെത്തുന്നവര്‍ക്ക് മൂക്ക് പൊത്തി നടക്കേണ്ട അവസ്ഥയാണ്. മണ്ഡലകാലം ആരംഭിക്കുമ്പോള്‍ നിരവധി വിശ്വാസികള്‍ കുളിക്കാന്‍ ഉപയോഗിച്ചിരുന്നത് കുട്ടന്‍കുളമാണ്. സമീപത്തെ പൊതുമരാമത്ത് വകുപ്പ് കാര്യാലയത്തിലെ മരം കടപുഴകി ചുറ്റുമതില്‍ തകർത്ത് കുളത്തിലേക്ക് വീണിട്ട് നാളേറെയായെങ്കിലും മുറിച്ചുനീക്കിയിട്ടില്ല. കൂടല്‍മാണിക്യം ദേവസ്വം ഭരണസമിതിയുടെ കാലാവധി കഴിയുകയും പുതിയ ഭരണസമിതിയെ തിരഞ്ഞെടുക്കാത്തതിനാലും ഭരണം അനിശ്ചിതത്വത്തിലാണ്. ഉത്സവകാലത്ത് കുളത്തിന് ചുറ്റുമുള്ള വള്ളിപടര്‍പ്പുകള്‍ വൃത്തിയാക്കുന്നതല്ലാതെ നവീകരിക്കാത്തതില്‍ പ്രതിഷേധമുയരുന്നുണ്ട്. ക്ഷേത്രത്തിന് മുന്‍വശത്തെ കുളം ചെളിവാരി വൃത്തിയാക്കി ചുറ്റുമതിലും കുളിക്കടവും പണിത് വൃത്തിയാക്കണമെന്നാണ് ആവശ്യം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story