Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമഴ; കോടാലിപ്പാടത്ത്...

മഴ; കോടാലിപ്പാടത്ത് വീണ്ടും കൊയ്ത്ത് മുടങ്ങി

text_fields
bookmark_border
കോടാലി: മറ്റത്തൂരിലെ കോടാലിപ്പാടത്തെ കൊയ്ത്ത് വീണ്ടും മുടങ്ങി. കൊയ്ത്ത് തീരാന്‍ ഒരു ദിവസം ബാക്കി നില്‍ക്കെ കനത്ത മഴ പെയ്തതാണ് കാരണം. പാടശേഖരത്തി​െൻറ പടിഞ്ഞാറെ അതിര്‍ത്തിയിലുള്ള കുറച്ചുഭാഗത്താണ് ഇനി കൊയ്യാനുള്ളത്. ഇവിടെ ശനിയാഴ്ച കൊയ്ത്തുയന്ത്രം ഇറക്കിയെങ്കിലും പതിനൊന്നോടെ മഴ കനത്തപ്പോൾ കൊയ്ത്ത് നിര്‍ത്തി. നേരത്തെ കൊയ്ത്ത് നടത്തിയ ഭാഗത്ത് ഉണങ്ങാനിട്ട വൈക്കോല്‍ മഴ നനഞ്ഞു. മറ്റത്തൂര്‍ പഞ്ചായത്ത് ഈയിടെ 20 ലക്ഷം മുടക്കി വാങ്ങിയ കൊയ്ത്തുമെതിയന്ത്രമുപയോഗിച്ചാണ് കൊയ്ത്ത് നടത്തിയത്. ഒപ്പം മറ്റൊരു യന്ത്രം കൂടി പാടത്തിറക്കിയിരുന്നുവെങ്കില്‍ ഇതിനകം കൊയ്ത്ത് പൂര്‍ത്തിയാക്കാമായിരുന്നെന്ന് കര്‍ഷകര്‍ അഭിപ്രായപ്പെട്ടു. പാടശേഖരത്തി​െൻറ പടിഞ്ഞാറെ അതിരിൽ വിളഞ്ഞ നെല്ല്് മഴയില്‍ മുളച്ചിട്ടുണ്ട്. ക്യാപ്ഷന്‍ 1. മഴ പെയ്തതിനെ തുടർന്ന് കോടാലിപ്പാടത്തെ കൊയ്ത്ത് നിര്‍ത്തിവെച്ചപ്പോള്‍ 2.കോടാലിപ്പാടത്ത് നെല്‍മണികള്‍ മുളച്ചനിലയില്‍
Show Full Article
TAGS:LOCAL NEWS 
Next Story