Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Oct 2017 10:32 AM IST Updated On
date_range 22 Oct 2017 10:32 AM ISTതരിശ് കിടന്ന കാളാഞ്ചിറപാടത്ത് നെല്‍കൃഷിക്ക് ഒരുക്കമായി
text_fieldsbookmark_border
ചിത്രം: കാളഞ്ചിറ പാടം കൃഷിക്കായി ഒരുക്കിയ നിലയില്‍. ചാലക്കുടി: തരിശുകിടന്ന പോട്ട കാളാഞ്ചിറ പാടത്ത് നെല്‍കൃഷിയിറക്കാനുള്ള ഒരുക്കം പൂര്‍ത്തിയായി. ഞായറാഴ്ച ഞാറുനടീല്‍ തുടങ്ങും. കാലങ്ങളായി തരിശുകിടന്ന 30 ഏക്കറിലാണ് കൃഷിയിറക്കുന്നത്. ആഴ്ചകളായി ഇതിന് ശ്രമം നടക്കുകയായിരുന്നു. കാട് വെട്ടി വെളുപ്പിച്ച് മണ്ണുമാന്തി കൊണ്ട് വൃത്തിയാക്കി. ട്രാക്ടര്‍കൊണ്ട് നിലം ഉഴുതു. ചാലക്കുടി നഗരസഭയുടെ മൂന്നാം വാര്‍ഡിലെ കാളാഞ്ചിറ പാടത്ത് പാടശേഖരസമിതി നേതൃത്വത്തിലാണ് കൃഷിയിറക്കിയത്. കൃഷിയിടങ്ങള്‍ പലരുടെയും ഉടമസ്ഥതയിൽ ആയതിനാൽ കൃഷിയിറക്കാന്‍ ആദ്യഘട്ടത്തില്‍ തടസ്സമുണ്ടായിരുന്നു. തരിശുകിടന്നതിന് അടുത്ത് പാടമുള്ളവർ കൃഷിയിറക്കാനാവാതെ വിഷമിച്ചിരുന്നു. കൃഷി വകുപ്പിെൻറ നേതൃത്വത്തില്‍ പാടശേഖര സമിതി സ്ഥലം ഉടമകളുമായി ചര്‍ച്ച നടത്തിയതോടെയാണ് ഭൂമി കൃഷിക്ക് വിട്ടുകൊടുക്കാന്‍ തയാറായത്. കൃഷി വകുപ്പിെൻറ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷം നഗരസഭ പ്രദേശത്ത് 50 ഏക്കറില്‍ കൃഷിയിറക്കിയിരുന്നു. ചാലക്കുടിയില്‍ 340 ഏക്കര്‍ നെല്‍കൃഷിയുണ്ടായിരുന്നത് ഇപ്പോള്‍ 414 ഏക്കറായി. അടുത്ത വര്‍ഷം ഇത് 500 ഏക്കറാക്കാനാണ് ലക്ഷ്യമിടുന്നത്. എങ്കിലും ചാലക്കുടിയില്‍ മൂന്നുപൂവ് കൃഷിയിറക്കിയ പാടങ്ങള്‍ ഭൂരിഭാഗവും തരിശ് കിടക്കുകയാണ്. ഭൂവുടമകളുടെ താൽപര്യക്കുറവും തൊഴിലാളി ക്ഷാമവുമടക്കം ഇതിന് കാരണങ്ങൾ പലതാണ്. എല്ലാ കാലത്തും വെള്ളം സുലഭമായ പാടങ്ങളാണ് കള വളര്‍ന്ന് കിടക്കുന്നത്. പലയിടത്തും പറമ്പുകളോട് ചേർന്ന പാടങ്ങള്‍ നികത്തിയിട്ടുണ്ട്. പാടങ്ങള്‍ പലതും നികത്താൻ ലക്ഷ്യമിട്ട് വാങ്ങിയവരുമുണ്ട്. പടിഞ്ഞാറെ ചാലക്കുടിയിലെ കോട്ടാറ്റ് പാടശേഖരത്ത് പാടശേഖര സമിതി നേതൃത്വത്തില്‍ കൃഷിയിറക്കിയത് മേഖലയിൽ പുത്തൻ ഉണര്‍വേകിയിട്ടുണ്ട്. അഞ്ച് വര്‍ഷമായി പലയിടത്തും നെല്‍കൃഷി പുനരാരംഭിച്ചിട്ടുണ്ട്. പാടശേഖര സമിതികള്‍ക്ക് അതിൽ നിർണായക പങ്കാണുള്ളത്. കാളാഞ്ചിറ പാടത്തിന് സമീപം തരിശ് കിടന്ന പോട്ടച്ചിറ പാടത്ത് ഈയിടെ കൃഷി ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story