Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകണ്ടാൽ ഷോക്കടിക്കും;...

കണ്ടാൽ ഷോക്കടിക്കും; തുരുമ്പെടുത്ത് ദ്രവിച്ച് വൈദ്യുതി തൂൺ

text_fields
bookmark_border
ഗുരുവായൂർ: തുരുമ്പെടുത്ത് ദ്രവിച്ച് എപ്പോഴും വീഴാവുന്ന നിലയിൽ നഗരമധ്യത്തിൽ വൈദ്യുതി തൂൺ. നൂറുകണക്കിന് വാഹനങ്ങളും വഴിയാത്രക്കാരും പോകുന്ന ഗുരുവായൂർ കിഴക്കെനട ജങ്ഷനിലാണ് സംഭവം. ഹൈടെൻഷൻ ലൈൻ കടന്നുപോകുന്ന വൈദ്യുതി തൂണാണിത്. തൂൺ കൂടുതൽ ദ്രവിക്കുകയോ, ഏതെങ്കിലും വാഹനം തട്ടുകയോ ചെയ്താൽ വൻ ദുരന്തമാണ് സംഭവിക്കുക. കിഴക്കുഭാഗത്തേക്ക് തൂൺ വീണാൽ തൊട്ടടുത്തുള്ളത് പെട്രോൾ പമ്പാണ്. പടിഞ്ഞാറ് ഭാഗത്ത് ഫയർ സ്റ്റേഷനും. അതീവ സുരക്ഷ മേഖല ഉൾപ്പെടുന്ന തീർഥാടന കേന്ദ്രമായ ഗുരുവായൂരിൽ വൈദ്യുതി തൂൺ ഭീഷണിയായിട്ടും അധികൃതർ നിസംഗത നടിക്കുകയാണെന്ന് ആക്ഷേപമുണ്ട്. എത്രയും വേഗം വൈദ്യുതി തൂൺ മാറ്റി സ്ഥാപിക്കണമെന്നാണ് ആവശ്യം.
Show Full Article
TAGS:LOCAL NEWS 
Next Story