Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Oct 2017 10:32 AM IST Updated On
date_range 22 Oct 2017 10:32 AM ISTഫാഷിസത്തിനെതിരെ മതേതര കക്ഷികൾ ഒന്നിക്കണം ^പി.എം. സാദിഖലി
text_fieldsbookmark_border
ഫാഷിസത്തിനെതിരെ മതേതര കക്ഷികൾ ഒന്നിക്കണം -പി.എം. സാദിഖലി ചാവക്കാട്: രാജ്യത്ത് വെല്ലുവിളി ഉയർത്തുന്ന ഫാഷിസത്തിനെതിരെ എല്ലാ ജനാധിപത്യ-മതേതര കക്ഷികളും ഒന്നിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് മുൻ സംസ്ഥാന പ്രസിഡൻറ് പി.എം. സാദിഖലി പറഞ്ഞു. ഇതിനോട് മുഖം തിരിഞ്ഞ് നിൽക്കുന്ന സി.പി.എമ്മിന് കേരളത്തിലെ ഭരണം മാത്രമാണ് മുഖ്യമെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് ലീഗ് എടക്കഴിയൂർ മേഖല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഷാഫി എടക്കഴിയൂർ അധ്യക്ഷത വഹിച്ചു. അയ്യപ്പൻ മുഖ്യപ്രഭാഷണം നടത്തി. സുലൈമു വലിയകത്ത്, എം.വി. ഷക്കീർ, മുഹ്സിൻ ഹാജി, അസീസ് മന്ദലാംകുന്ന്, നൗഫൽ കുഴിങ്ങര, എം.സി. മുസ്തഫ, കെ.കെ. ഹംസക്കുട്ടി, എം.എസ്. അലിക്കുട്ടി, ആർ.വി. ഹനീഫ്, എം.കെ.സി. ബാദുഷ, വി.എം. കരീം എന്നിവർ സംസാരിച്ചു. സുൽഫിക്കറലി സ്വഗതവും ഖാലിദ് ഖാദിരിയ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story