Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകലാസമിതി പ്രവര്‍ത്തകരെ...

കലാസമിതി പ്രവര്‍ത്തകരെ ആക്രമിച്ച കേസ്: പ്രതികള്‍ക്ക് എട്ടു വര്‍ഷം തടവും, 5500 പിഴയും

text_fields
bookmark_border
തൃശൂർ: മനക്കൊടിയിലെ ഉദയ കലാസമിതി പ്രവര്‍ത്തകരെ ആക്രമിച്ച കേസിലെ പ്രതികള്‍ക്ക് എട്ടുവര്‍ഷം തടവും 5500 രൂപ പിഴയും തൃശൂർ രണ്ടാം അഡീഷനല്‍ അസി.സെഷന്‍സ് കോടതി വിധിച്ചു. മനക്കൊടി ഐനിക്കല്‍ വീട്ടില്‍‌ സുബിന്‍ (27), പള്ളിപ്പുറത്ത് വീട്ടില്‍ അനുരാഗ് (32), മാമ്പുള്ളി നിധീഷ്(26 ), എടത്തറ അഖില്‍ (32), ഒല്ലൂക്കാരന്‍ സിനീഷ് (27 ) പൊറാടന്‍ രാഹുല്‍ (27) എന്നിവരെയാണ് ശിക്ഷിച്ചത്. മനക്കൊടിയിലുള്ള ഉദയാ കലാസമിതിയിലെ ഓണാഘോഷത്തില്‍ ഏര്‍പ്പെടുത്തിയ ശിങ്കാരി മേളവുമായി ബന്ധപ്പെട്ടുണ്ടായ വിരോധം വെച്ച് കലാസമിതി പ്രവര്‍ത്തകരായ ആറാംകല്ല് എറവ് ദേശത്ത് പുളിക്കപ്പറമ്പില്‍ വീട്ടില്‍ വിപിന്‍ , മനക്കൊടി വില്ലേജ് മരോട്ടിക്കല്‍ വീട്ടില്‍ ശ്രീരാഗ് എന്നിവരെ 2012 സെപ്റ്റംബര്‍ 29ന് ആക്രമിച്ചെന്നാണ് കേസ്്. സംഭവത്തിൽ പരിക്കേറ്റവർക്ക് പ്രതികൾ ഓരോരുത്തരും 3000 രൂപ വീതം നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story