Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Oct 2017 10:32 AM IST Updated On
date_range 22 Oct 2017 10:32 AM ISTഫോൺ മോഷ്ടിച്ചയാൾ അറസ്റ്റിൽ
text_fieldsbookmark_border
ഒല്ലൂർ: അന്യസംസ്ഥാന തൊഴിലാളിയെ മർദിച്ച് മൊബൈൽ ഫോൺ തട്ടിയെടുത്ത് രക്ഷപ്പെട്ട എറണാകുളം ചിറളയം ചേലാട് വീട്ടിൽ ജീനുവിനെ (33) ഒല്ലൂർ എസ്.െഎ ടി.പി. ഫർഷാദും സംഘവും അറസ്റ്റ് ചെയ്തു. വിവിധ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ സമാന രീതിയിൽ മൊബൈൽ തട്ടിയെടുത്തതിന് കേസ് ഉണ്ട്. വിവാഹ വാഗ്ദാനം നൽകി പീഡനം: യുവാവ് അറസ്റ്റിൽ ഒല്ലൂർ: യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. എളംതുരുത്തി കോട്ടായി പറമ്പിൽ ബാബുവിെൻറ മകൻ ബിബിനാണ് (28) അറസ്റ്റിലായത്. രണ്ട് വർഷമായി പീഡനം തുടരുകയായിരുന്നെന്ന് പരാതിയിൽ പറയുന്നു. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം മണ്ണുത്തി: ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം ഇന്ന് ആരംഭിക്കും. വെള്ളാനിക്കര കാർഷിക സർവകലാശാല ഗ്രൗണ്ടിൽ 22ന് അത്ലറ്റിക് കബഡി മത്സരങ്ങളും 23ന് വോളിബാൾ, 24ന് ഫുട്ബാൾ, 25ന് ക്രിക്കറ്റ്, പഞ്ചഗുസ്തി, 26ന് ബാസ്കറ്റ്ബാൾ മത്സരവും നടക്കും. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ 23ന് സ്റ്റേജിതര മത്സരങ്ങളും 24, 25, 26 തീയതികളിൽ സ്റ്റേറ്റ് മത്സരങ്ങളും നടക്കും. 26ന് വൈകീട്ട് മൂന്നിന് സമാപന സമ്മേളനം നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story