Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Oct 2017 10:34 AM IST Updated On
date_range 21 Oct 2017 10:34 AM ISTയു.ഡി.എഫ് 'പടയൊരുക്കത്തിനായി' സിഗ്നേച്ചർ കാമ്പയിൻ
text_fieldsbookmark_border
തൃശൂർ: കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ജാഥ 'പടയൊരുക്കത്തിന്' ജില്ലയിലെ 2259 ബൂത്ത് കോൺഗ്രസ് കമ്മിറ്റികളും സിഗ്നേച്ചർ കാമ്പയിൻ നടത്താൻ ഡി.സി.സി നേതൃയോഗം തീരുമാനിച്ചു. മൂന്നര മീറ്റർ നീളമുള്ള വെള്ള തുണികളിൽ പൊതുജനങ്ങളുടെ ഒപ്പുകൾ ശേഖരിച്ച് സ്വീകരണ സമ്മേളന വേളയിൽ പ്രതിപക്ഷ നേതാവിന് നൽകും. ജില്ല കോഒാഡിനേറ്റർമാരായി സി.സി. ശ്രീകുമാർ, കെ.വി. ദാസൻ എന്നിവരെ തിരഞ്ഞെടുത്തു. നേതൃയോഗം മുൻ മന്ത്രി സി.എൻ. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡൻറ് ടി.എൻ. പ്രതാപൻ അധ്യക്ഷത വഹിച്ചു. തേറമ്പിൽ രാമകൃഷ്ണൻ, എം.പി. ഭാസ്കരൻ നായർ, വി. ബലറാം, ഒ. അബ്ദുറഹിമാൻ കുട്ടി, എം.പി. ജാക്സൺ, ജോസഫ് ചാലിശ്ശേരി, ടി.യു. രാധാകൃഷ്ണൻ, എൻ.കെ. സുധീർ എന്നിവർ സംസാരിച്ചു. സ്വാഗത സംഘം രൂപവത്കരിച്ചു തൃശൂർ: കേരള ഗവ. നഴ്സസ് യൂനിയെൻറ 30-ാം സംസ്ഥാന സമ്മേളനം ഡിസംബർ എട്ടിനും ഒമ്പതിനും തൃശൂരിൽ നടക്കും. സ്വാഗതസംഘം രൂപവത്കരണ യോഗം ഡി.സി.സി പ്രസിഡൻറ് ടി.എൻ. പ്രതാപൻ ഉദ്ഘാടനം ചെയ്തു. യൂനിയൻ സംസ്ഥാന പ്രസിഡൻറ് അമ്പിളി ദാസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.എസ്. സന്തോഷ്, ട്രഷറർ കെ.ഡി. മേരി, കെ.പി. ജോസ്, ഇ.ജെ. ലീന, പി.പി. ദീപ, ഷൈലകുമാരി, കെ.എം. തങ്കമണി എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാനായി ഡി.സി.സി പ്രസിഡൻറിനെ തിരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story