Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightക്ഷയരോഗ വിമുക്ത ജില്ല:...

ക്ഷയരോഗ വിമുക്ത ജില്ല: പ്രവര്‍ത്തനങ്ങൾ തുടങ്ങി

text_fields
bookmark_border
തൃശൂര്‍: ക്ഷയരോഗ വിമുക്ത ജില്ല ലക്ഷ്യത്തിൽ 'കേരള ടി.ബി.എലിമിനേഷന്‍ മിഷന്‍ 2020' പ്രവര്‍ത്തന മാർഗരേഖ തയാറാക്കുന്നതി​െൻറ ഭാഗമായി നടന്ന ശിൽപശാല ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഷീല വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. വളര്‍ത്തുമൃഗങ്ങളിലെ രോഗബാധ കണ്ടെത്തി ചികിത്സിച്ചാല്‍ മാത്രമെ പൂർണമായും ക്ഷയരോഗ വിമുക്തമാക്കാനാവൂ. വളര്‍ത്തുമൃഗങ്ങളില്‍നിന്ന് മനുഷ്യരിലേക്കും തിരിച്ചും രോഗം പടരുന്നത് തടയുന്നതിന് മൃഗസംരക്ഷണവകുപ്പി​െൻറ സഹകരണം ആവശ്യമായി വരുമെന്നും ശിൽപശാലയിൽ ആവശ്യമുയർന്നു. 25ന് ചേരുന്ന ആസൂത്രണസമിതി യോഗത്തില്‍ ക്ഷയരോഗ നിർമാർജന പ്രവര്‍ത്തനം ചര്‍ച്ച ചെയ്യാന്‍ സമയം അനുവദിക്കുമെന്ന് പ്രസിഡൻറ് അറിയിച്ചു. മേയര്‍ അജിത ജയരാജന്‍ അധ്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story