Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Oct 2017 10:34 AM IST Updated On
date_range 21 Oct 2017 10:34 AM ISTകാർഷിക വാണിജ്യ മാറ്റങ്ങളിൽ േനട്ടമുണ്ടാക്കിയത് ഇടത്തരം സമൂഹം
text_fieldsbookmark_border
തൃശൂർ: കേരളത്തിൽ 500 വർഷത്തിനിടെ നടന്ന കാർഷിക വാണിജ്യ മാറ്റങ്ങളിൽ കൂടുതൽ നേട്ടം കൈവരിക്കാനായത് ഇടത്തരം സമൂഹത്തിനാണെന്ന് ഡോ. മൈക്കിൾ തരകൻ പറഞ്ഞു. കേരള ഹിസ്്റ്റോറിക്കൽ റിസർച് സൊസൈറ്റിയുടെ 'കേരളം അഞ്ചു നൂറ്റാണ്ടുകളിലൂടെ' ത്രിദിന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുരാതന കാർഷിക ഉപകരണങ്ങളുടെ പ്രദർശനം 'വേരറ്റ പൈതൃകങ്ങൾ' സാഹിത്യ അക്കാദമി ചെയർമാൻ വൈശാഖൻ ഉദ്ഘാടനം ചെയ്തു. കില ഡയറക്ടർ ഡോ. ജോയ് ഇളമൺ 'ആരോഗ്യ കേരളം' വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി. ഡോ. ജോർജ് അലക്സ്, പ്രഫ. ബി. വിജയകുമാർ, ജോസഫ്, വേലായുധൻ പണിക്കശേരി, ചിറക്കൽ നാരായണൻകുട്ടി എന്നിവർ സംസാരിച്ചു. ചരിത്രകാരൻ ഡോ. എം.ആർ. രാഘവവാര്യർ, ഡോ. സാമുവൽ നെല്ലിമുകൾ, പ്രഫ. ടി.ആർ. വേണുഗോപാൽ, ഡോ. ടി. ആദർശ്, പ്രഫ. കാതറിൻ ജമ്മ, വി.ടി. അ്ദുറഹിമാൻ കുട്ടി എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story