Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightലൈബ്രറി കൗൺസിൽ നിയമനം...

ലൈബ്രറി കൗൺസിൽ നിയമനം പി.എസ്​.സിക്ക്​: ശിപാർശ 10 വർഷം കഴിഞ്ഞിട്ടും നടപ്പാക്കിയില്ല

text_fields
bookmark_border
തൃശൂര്‍: ലൈബ്രറി കൗൺസിൽ ജീവനക്കാരുടെ നിയമനം പി.എസ്.സിക്ക് വിടണമെന്ന ശിപാർശ 10 വർഷം കഴിഞ്ഞിട്ടും നടപ്പാക്കിയില്ല. 2007 ജൂണ്‍ 28ന് ലൈബ്രറി കൗണ്‍സിൽ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ശിപാർശയിൽ മാറി വന്ന സർക്കാറുകൾ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. നിയമ വകുപ്പി​െൻറ പരിശോധന കഴിഞ്ഞെങ്കിലും ഇടത്, വലത് സർക്കാറുകൾ ഇക്കാര്യത്തിൽ ഉൾവലിയുകയാണ്. നിലവില്‍ ലൈബ്രറി കൗണ്‍സിലില്‍ 300ല്‍ പരം ജീവനക്കാരുണ്ട്. ഇതില്‍ 162 പേർ സ്ഥിരവും ബാക്കി താല്‍ക്കാലികവുമാണ്. താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനാണ് നിയമനം പി.എസ്.സിക്ക് വിടാത്തതെന്നാണ് ആക്ഷേപം. 2007ല്‍ താൽക്കാലികമായി നിയമിച്ച 44 പേരിൽ 13 പേരെ കൗൺസിൽ ഉത്തരെവാന്നുമില്ലാതെ സ്ഥിരപ്പെടുത്തി. സർക്കാറി​െൻറ സാമ്പത്തിക സഹായം ലഭിക്കുന്നതിനാൽ അനുമതിയില്ലാതെ ഇവരെ സ്ഥിരപ്പെടുത്താനാവില്ല. ബാക്കി 31 പേരെ കൂടാതെ 22 പേരെ കൂടി സ്ഥിരപ്പെടുത്താനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്. 2011 ഫെബ്രുവരി 27ന് അന്നത്തെ ഇടത് സര്‍ക്കാർ സ്ഥിരപ്പെടുത്തിയവരെ തുടര്‍ന്ന് അധികാരമേറ്റ യു.ഡി.എഫ് സര്‍ക്കാര്‍ 2011 ആഗസ്റ്റ് 29ന് പിരിച്ചുവിടാന്‍ ഉത്തരവിട്ടു. എന്നാല്‍ സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ ഇവരെ പിരിച്ചുവിടാതെ 44 ജീവനക്കാര്‍ക്കും ശമ്പളം നല്‍കി സംരക്ഷിക്കുകയായിരുന്നു. ഈ ജീവനക്കാരെ സ്ഥിരപ്പെടുത്താൻ ഇപ്പോൾ സര്‍ക്കാറിന് മേല്‍ ലൈബ്രറി കൗണ്‍സില്‍ സമ്മർദം ചെലുത്തുകയാണത്രെ. അതിനിടെ താൽക്കാലിക ജീവനക്കാരിൽ ഒരു വിഭാഗം നൽകിയ പരാതിയിൽ 13 പേരെ സ്ഥിരപ്പെടുത്താനും ബാക്കി 31 പേരെ പരിച്ചുവിടാനും ഹൈകോടതി സെപ്റ്റംബറിൽ ഉത്തരവിട്ടു. ഇത് സർക്കാറിനെ വെട്ടിലാക്കിയിട്ടുണ്ട്. ഇങ്ങനെ ചെയ്യുന്നത് രാഷ്ട്രീയമായി ക്ഷീണം ഉണ്ടാക്കുമെന്ന വിലയിരുത്തലാണ് ൈലബ്രറി കൗൺസിലിന്. 31പേരെയും സ്ഥിരപ്പെടുത്താമെന്ന നിഗമനവും കൗൺസിൽ മുന്നോട്ടുവെക്കുന്നുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story